ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം

ഹോങ്കോങ്: സീനിയർ ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ എപ്പി താരങ്ങളായ തനിഷ ഖത്രിയും പ്രാചി ലോഹനും ചരിത്രനേട്ടം സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ വനിതാ എപ്പി വിഭാഗത്തിലെ മെയിൻ ടേബിൾ ഓഫ് 64 (ഡയറക്‌ട് എലിമിനേഷൻ റൗണ്ട്) യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങളെന്ന റെക്കോർഡാണ് ഇരുവരും കുറിച്ചത്. ഹോങ്കോങിലെ ഏഷ്യ എക്‌സ്‌പോയിൽ 180-ലധികം താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.   വനിതകളുടെ വ്യക്തിഗത എപ്പി വിഭാഗത്തിൽ തനിക്ഷ ഖത്രി 43-ാംസ്ഥാനത്തെത്തി. സീനിയർ ലോക ഫെൻസിംഗ്…

Read More

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പാകിസ്ഥാനുമായി എപ്പോൾ ഏറ്റുമുട്ടും? സമയക്രമം പ്രഖ്യാപിച്ചു

ഐച്ചി-നഗോയ (ജപ്പാൻ)​: സെപ്‌തംബറിൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിലാണ് മത്സരിക്കുന്നത്. എങ്കിലും ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ്. എന്നാൽ ഇരു ടീമുകളും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായതിനാൽ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ സെമി ഫൈനലിലോ ഫൈനലിലോ പ്രവേശിച്ചാൽ മാത്രമേ പോരാട്ടം യാഥാർത്ഥ്യമാകൂ. സെപ്തംബർ 24-ന് ആരംഭിക്കുന്ന പുരുഷ വിഭാഗം മത്സരങ്ങൾ ട്വന്റി-20…

Read More

‘ഭാര്യ പറഞ്ഞത് എത്ര ശരിയാണെന്ന് ആ പരമ്പര പഠിപ്പിച്ചു,​ സങ്കടമുണ്ടെങ്കിലും കൈയടിക്കുക മാത്രമായിരുന്നു വഴി’; തഴയപ്പെടലുകളിൽ മനസ് തുറന്ന് സഞ്ജു

ന്യൂഡൽഹി: 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാതെ പോയതിന്റെ നിരാശ തുറന്നുപറഞ്ഞ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം ഫോമും തൊട്ടുപിന്നാലെ ലഭിച്ച അവസരങ്ങൾ മുതലാക്കി ഇഷാൻ കിഷൻ നടത്തിയ മികച്ച പ്രകടനവുമാണ് ടീമിലെ തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. സഞ്ജുവിന്റെ വാക്കുകൾ: ‘ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഇഷാൻ കിഷൻ ടീമിലേക്ക് വന്നു. അദ്ദേഹത്തിന്റെ മുന്നേറ്റം തികച്ചും…

Read More

സ്പെയിനിന്റെ വിജയം, അർജന്റീനയുടെ വിജയം പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ സ്വപ്നങ്ങൾ തകർന്നു

ന്യൂയോർക്ക്∙ ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ, അത് സ്പാനിഷ് ആരാധകർക്ക് ആവേശത്തിന്റെ സുദിനമായെങ്കിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ഹൃദയമാണ് തകർത്തത്. ഇന്ത്യയിലും അമേരിക്കയിലുമുള്ള വലിയൊരു വിഭാഗം പ്രവാസി ഇന്ത്യക്കാരും ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും തീവ്ര ആരാധകരായതിനാൽ, സ്പെയിനിന്റെ ഈ അപ്രതീക്ഷിത വിജയം കനത്ത നിരാശയാണ് സമ്മാനിച്ചത്. അധിക സമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിൻ വിജയം പിടിച്ചെടുത്തത്. മത്സരം അവസാന വിസിൽ മുഴങ്ങിയതോടെ ലോകത്തിന്റെ…

Read More

കിരീടവുമായി സ്പാനിഷ് പട മഡ്രിഡില്‍ കാലുകുത്തി

മഡ്രിഡ്: ലോകം ഉറ്റുനോക്കിയ  ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ തകര്‍ത്ത് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയ സ്പാനിഷ് ഫുട്‌ബോള്‍ സംഘത്തിന് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്പ്. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിനു പിന്നാലെ വൈകാതെ തന്നെ അമേരിക്കയില്‍നിന്ന് വിമാനം കയറിയ ലൂയിസ് ഡി ലാ ഫ്യൂന്റെയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് മഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിലിറങ്ങി. ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ചാണ് നായകന്‍ റോഡ്രിയും സംഘവും വിമാനത്തിന്റെ പടവുകള്‍ ഇറങ്ങിയത്. മഡ്രിഡിലെ പ്രശസ്തമായ പ്ലാസ ഡി സിബെലെസില്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി…

Read More

മെസിക്ക് ഗോൾഡൻ ബോളും ഇല്ല, പുരസ്‌കാരം ലഭിച്ചത് സ്‌പാനിഷ് ക്യാപ്റ്റൻ റോഡ്രിക്ക്

ന്യൂയോ‌ർക്ക്: ആരാധക‌ർ ഏറെ പ്രതീക്ഷിച്ചിരുന്ന ഗോൾഡൻ ബോൾ പുരസ്‌കാരവും ഇത്തവണ അർജന്റീന നായകൻ മെസിക്കില്ല. ഒന്നര പതിറ്റാണ്ടിന് ശേഷം സ്‌പെയിന് ലോകകിരീടം നേടിക്കൊടുത്ത സൂപ്പർതാരം നായകൻ റോഡ്രിക്കാണ് ഗോൾഡൻ ബോൾ പുരസ്‌കാരം ലഭിച്ചത്. ലോകകപ്പിലെ എട്ട് മത്സരങ്ങളും കളിച്ച റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ എന്ന റോഡ്രി ഏഴ് കളികളിലും സ്‌പെയിനെ വിജയിക്കാൻ വഴിയൊരുക്കി. ഗോൾ രഹിത സമനിലയിൽ കാബോ വെർദെ പിടിമുറുക്കിയ മത്സരം മാത്രമാണ് വിജയിക്കാനാകാത്തത്. ലോകകപ്പ് ഫൈനലിൽ സ്‌പാനിഷ് മദ്ധ്യനിരതാരമായ അദ്ദേഹം 90 മിനുട്ടും കളിക്കളത്തിലുണ്ടായി….

Read More

ഗോൾവല കാത്തവരും പ്രതിരോധക്കോട്ട കെട്ടിയവരും; ആരൊക്കെയാണ് മികച്ചത്

എക്കാലത്തെയും നല്ല ലോകകപ്പുകളിലൊന്നാണ് ഇത്തവണത്തേതെന്ന് ഫൈനലിനു മുൻപു തന്നെ ഉറപ്പിക്കാം. അതിന്റെ ഒരു പ്രധാന കാരണം ഇത്തവണ ടൂർണമെന്റിലെ മത്സരങ്ങളിൽ വിവിധ തലങ്ങളില്‍ നടന്ന ഉന്നത നിലവാരമുള്ള പ്രകടനങ്ങളാണ്. ഫുട്ബോളിൽ ഇപ്പോഴുള്ള എല്ലാം താരങ്ങളും കളിക്കാനെത്തി എന്നതും, പുതിയ താരോദയം ഉണ്ടായി എന്നതും, മറന്നുകിടന്ന പഴയ പടക്കുതിരകള്‍ തങ്ങളുടെ പ്രതാപം അസ്തമിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തി എന്നതടക്കം, മൊത്തം 48 ടീമുകള്‍ ഏറ്റുമുട്ടിയ പുതിയ ടൂര്‍ണമെന്റ് സമ്മാനിച്ച കാഴ്ചകൾ പെട്ടെന്ന് വിസ്മൃതിയിലാഴില്ല. മുൻപൊരു ലോകകപ്പും ‘ഗോള്‍കീപ്പറുടെ ടൂര്‍ണമെന്റ്’ എന്ന…

Read More

എക്‌സ്‌ട്രാ ടൈം ത്രില്ലറിൽ സ്പെയിൻ ലോക ചാംപ്യന്മാർ

ന്യൂജഴ്സി ∙ എക്‌സ്ട്രാ ടൈമിലെ ഗോളിൽ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാംപ്യന്മാർ. 106 ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തു നിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. സ്കോർ (1–0). മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. അതേസമയം, മത്സരത്തിന്റെ 117 ാം മിനിറ്റിലാണ് അർജന്റീന ആദ്യ ഗോൾശ്രമം നടത്തിയത്. മത്സരത്തിൽ ആകെ…

Read More

സാക്കയ്ക്ക് ഹാട്രിക്, എംബപെയ്ക്ക് ഡബിൾ, 10 ഗോളുകൾ പിറന്ന പോരാട്ടം

മയാമി ∙ ശ്വാസമടക്കിപ്പിടിച്ച് ലോകം കണ്ട ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം. പത്തു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ നാലിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. 1966 ൽ കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മെഡലാണിത്. ബുകായോ സാക്കയുടെ ഹാട്രിക്കും, കിലിയൻ എംബപെയുടെ ഇരട്ട ഗോളുകളും മത്സരത്തെ അവിസ്മരണീയമാക്കി. പത്തു ഗോളുകൾ പിറന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 4-0ന് മുന്നിലെത്തി. മത്സരം ഏകപക്ഷീയമാകുമെന്ന്…

Read More

മൈതാനത്ത് നടക്കുന്ന മെസ്സി, 39-ാം വയസ്സിലും ഇതെങ്ങനെ സാധിക്കുന്നു

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി ബൂട്ടു കെട്ടിയിറങ്ങുമ്പോൾ, സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും ഒരു കാര്യം മനസ്സിലാകും – മത്സരത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹം വെറുതെ നടക്കുകയോ, അല്ലെങ്കിൽ എങ്ങോട്ടോ നോക്കി നിൽക്കുകയോ മാത്രമാണ് ചെയ്യുന്നത്! ലോകകപ്പിൽ മെസ്സിയുടെ കളിശൈലിയെക്കുറിച്ച് പ്രമുഖ സ്പോർട്സ് മാധ്യമമായ ‘ദി അത്‌ലറ്റിക്’ പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്. മത്സരങ്ങളിൽ മെസ്സിയുടെ ആകെ ചലനങ്ങളുടെ 63 ശതമാനവും വെറും നടത്തമാണ്. മറ്റൊരു 25…

Read More