ആദ്യദിനം തന്നെ വൻ കളക്ഷനുമായി ക്രിസ്‌മസ് ബമ്പർ ഹിറ്റ്, വിറ്റഴിച്ചത് ഒൻപതര ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ തന്നെ 9,66,990 ടിക്കറ്റുകളാണ് വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഇമ്പശേഖർ .കെ അറിയിച്ചു.

കഴിഞ്ഞ വർഷം (2025) ആദ്യ ദിനത്തിൽ 3,68, 390 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,98, 600 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണമെന്നും സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായും വകുപ്പ് വിലയിരുത്തി.

വരും ദിവസങ്ങളിൽ ടിക്കറ്റുകൾക്കുള്ള ആവശ്യകത കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നന്നോ വിൽപ്പനക്കാരിൽ നന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവശേഷതകളും ക്യു.ആർ. കോഡും പരശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *