വാഷിംഗ്ടൺ: ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ടാക്കോ ബെല്ലിലെ 19-കാരനായ കാഷ്യർ കൂട്ടക്കുരുതിക്ക് ലക്ഷ്യമിട്ട കഴിഞ്ഞ ഞായറാഴ്ച "ഒരു പ്രത്യേക ദിവസം" ആണെന്നാണ് പറഞ്ഞത്. അലക്സാണ്ട്രോസ് പാപോരാക്കിസ് എന്ന ഈ യുവാവ്, 'ഇന്ത്യക്കാരെ' ലക്ഷ്യമിട്ട് കൂട്ടക്കൊല നടത്താനുള്ള പദ്ധതി വിവരിക്കുന്ന ഒരു രേഖയും തന്റെ ആയുധ സാമഗ്രികളുടെ ചിത്രങ്ങളും സഹപ്രവർത്തകരുമായി പങ്കുവെച്ചു. രേഖയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ "മനുഷ്യത്വരഹിതർ" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
“ഇന്ത്യക്കാരെകൊല്ലാൻ കാത്തിരിക്കാനാവില്ലായിരുന്നു”: യുഎസിൽ ഇന്ത്യക്കാരുടെ കൂട്ടക്കുരുതി ലക്ഷ്യമിട്ട കൗമാരക്കാരൻ പറഞ്ഞത്