തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്.ടി. ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് വളര്‍മതിയെ ഫോണില്‍ വിളിച്ച് ചര്‍ച്ചയ്ക്ക് എത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെന്നാണ് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷിക്കുന്നത്.
മാപ്പുകൾ കാണുക
വളര്‍മതിയും അമല്‍ എന്ന ഉദ്യോഗാര്ത്ഥിയുമാണ് സെക്രട്ടേറിയേറ്റില്‍ മന്ത്രിയുടെ ക്യാബിനില്‍ എത്തിയിരിക്കുന്നത്. നിരാഹാരസമരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുമ്പോഴാണ് വളര്‍മതിയെ സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപക – വിദ്യാര്‍ത്ഥി അനുപാതം 1:30 ല്‍ നിന്നും 1:25 ലേക്ക് മാറ്റുന്നതിനെ ധനവകുപ്പ് എതിര്‍ക്കുന്നുണ്ട്. 50 കോടിയെങ്കിലും അധികമായി കണ്ടെത്തണമെന്നതാണ് ഇതിന് കാരണം. സമരം തീര്‍ക്കാന്‍ യുഡിഎഫ് തീരുമാനം എടുത്തിരിക്കുന്ന സാഹചര്യത്തില്‍ ധനവകുപ്പ് കാര്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയില്ല.
സമരം 136 ാം ദിവസത്തിലേക്കാണ് എത്തി നില്‍ക്കുന്നത്. നിരാഹാരം കിടക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആരോഗ്യനില കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യമുണ്ട്. സമരത്തിന് കൂടുതല്‍ പിന്തുണ കിട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമരം എങ്ങിനെയെങ്കിലും തീര്‍ക്കണം എന്നാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. ഇതിനായിട്ടാണ് പുതിയ ഫോര്‍മുല മുമ്പോട്ട് വെച്ചിരിക്കുന്നത്.
തസ്തികകള്‍ നഷ്ടപ്പെടുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 എന്നതില്‍ നിന്ന് 1:25 ആയി പുനഃക്രമീകരിക്കാന്‍ വകുപ്പ് ശുപാര്‍ശ ചെയ്യുന്നു. 150-ല്‍ അധികം കുട്ടികളുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി പകരം അവിടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അദ്ധ്യാപകര്‍ക്ക് ജോലി നല്‍കാനും ധാരണയായിട്ടുണ്ട്. ഈ ഇളവുകള്‍ എല്ലാ സ്കൂളുകളിലേക്കും എയ്ഡഡ് മേഖലയിലേക്കും കൂടി വ്യാപിപ്പിക്കണമെന്ന് സമരസമിതി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
സര്‍ക്കാര്‍ സമരക്കാര്‍ ഉന്നയിച്ച അഞ്ച് ഡിമാന്റുകളില്‍ നാലും അംഗീകരിച്ചിരിക്കുകയാണ്. ഇനി അംഗീകരിക്കാനുള്ളത് വിദ്യാര്‍ത്ഥി – അദ്ധ്യാപക അനുപാതം മാത്രമാണ്. എല്‍പിഎസ്ടി സമരം ഇന്ന് 136 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരസമരങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ നയിക്കുന്നുണ്ട്. ജയകൃഷ്ണന്റെ സമരം എട്ടാം ദിവസവും വളര്മതിയുെട നിരാഹാരം 26 ാം ദിവസവുമാണ്. വളര്‍മതിയുടെ ആരോഗ്യനില വളരെ മോശമാണ്. സമവായ ഫോര്‍മുല സമരക്കാരും സര്‍ക്കാരും ഒരുപോലെ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കാനാകും.