ചികിത്സയ്ക്കെത്തിയ സ്ത്രീയെ മദ്യം നൽകി പീഡിപ്പിച്ചു,​ ഡോക്ടറുടെ ഫോണിൽ 12ലേറെ യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ

കൊ​ച്ചി​:​ ​ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​ ​സ്ത്രീ​യു​മാ​യി​ ​സൗ​ഹൃ​ദം​ ​സ്ഥാ​പി​ച്ച​ ​ശേ​ഷം​ ​മ​ദ്യം​ ​ന​ൽ​കി​ ​മ​യ​ക്കി​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ ​യു​വ​ഡോ​ക്ടറുടെ ​ ​ഫോ​ണി​ൽ​ ​സ്ത്രീകളുമായുള്ള സ്വ​കാ​ര്യ​ ​ദൃ​ശ്യ​ങ്ങ​ൾ.​ ​പ​ന്ത്ര​ണ്ടോ​ളം​ ​യു​വ​തി​ക​ളു​മാ​യു​ള്ള​ ​സ്വ​കാ​ര്യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ്ര​തി​യാ​യ​ ​ഡോ.​ ​ജോ​ൺ​സ​ൺ​ ​കെ.​ ​വ​ർ​ഗീ​സ് ​(41​)​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി​യി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​ഇ​വ​ർ​ ​പ​രാ​തി​യു​മാ​യി​ ​മു​ന്നോ​ട്ടു​ ​വ​ന്നാ​ൽ​ ​കേ​സെ​ടു​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​പ​രാ​തി​ ​ന​ൽ​കി​യ​ 50​കാ​രി,​ ​ത​ന്റെ​ ​ദൃ​ശ്യ​ങ്ങ​ളും​ ​പ​ക​ർ​ത്തി​യെ​ന്ന​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ഫോ​ൺ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​കൂ​ടു​ത​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്ത​ത്.

ഒ​ളി​വി​ൽ​പ്പോ​യ​ ​ഡോ​ക്ട​ർ​ക്കാ​യി​ ​പൊ​ലീ​സ് ​ലു​ക്ക്ഔ​ട്ട് ​നോ​ട്ടീ​സ് ​പു​റ​ത്തി​റ​ക്കി​യേ​ക്കും.​ ​പ്ര​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ത്തി​നാ​യി​ ​ശ്ര​മി​ക്കു​ന്ന​താ​യും​ ​വി​വ​ര​മു​ണ്ട്.​ ​അ​ഭി​ഭാ​ഷ​ക​ ​കൂ​ടി​യാ​യ​ ​ന​ടി​ ​അ​തു​ല്യ​ ​ച​ന്ദ്ര​ ​(32​),​ ​ബി​ബി​ൻ​ ​പെ​രു​മ്പി​ള്ളി​ ​(42​),​ ​കെ.​ബി.​ ​വി​ഷ്ണു​ ​(31​)​ ​എ​ന്നി​വ​ർ​ ​അ​റ​സ്റ്റി​ലാ​യ​ ​ക​ട​വ​ന്ത്ര​ ​ബ്ലാ​ക്ക്‌​മെ​യി​ലിം​ഗ് ​കേ​സി​ലാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​നാ​ട​കീ​യ​മാ​യ​ ​വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്.​ ​ന​ടി​യു​ടെ​ ​ബ​ന്ധു​വാ​യ​ 50​കാ​രി​യാ​ണ് ​ഡോ​ക്ട​ർ​ക്കെ​തി​രെ​ ​പീ​ഡ​ന​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​മ​ദ്യം​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​കാ​ക്ക​നാ​ട് ​പ​രി​സ​ര​ത്തെ​ ​ഹോ​ട്ട​ലി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ​പ​രാ​തി.

അതേസമയം ഡോ​ക്ട​റെ​ ​മ​ർ​ദ്ദി​ച്ച​ ​കേ​സി​ൽ,​ ​അ​തു​ല്യ​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​ ​പേ​രു​ടെ​യും​ ​ജാ​മ്യാ​പേ​ക്ഷ​ ​എ​റ​ണാ​കു​ളം​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​ ​ത​ള്ളി.​ ​അ​ന്വേ​ഷ​ണം​ ​പ്രാ​രം​ഭ​ ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും​ ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്നു​മു​ള്ള​ ​പൊ​ലീ​സി​ന്റെ​ ​ആ​വ​ശ്യം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു.​ ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​ഉ​ട​ൻ​ ​ന​ൽ​കും.​ ​ഡോ​ക്ട​റെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​ആ​കെ​ 12​ ​പ്ര​തി​ക​ളാ​ണു​ള്ള​ത്.​ ​ഒ​മ്പ​ത് ​പേ​രെ​ക്കൂ​ടി​ ​പി​ടി​കൂ​ടാ​നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *