സ്പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി അർജന്റീനൻ ഇതിഹാസം ലയണൽ മെസി. ഒവീഡോയിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ 2026ലെ പുരസ്‌കാരം മെസി ഏറ്റുവാങ്ങി. കാമ്പോമോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ലിയോണർ രാജകുമാരിയിൽ നിന്നാണ് താരം പുരസ്‌കാരം സ്വീകരിച്ചത്. സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെറ്റീസിയയും ചടങ്ങിൽ പങ്കെടുത്തു.