തിരുവനന്തപുരം: മാറ്റിവച്ച ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ശനിയാഴ്ച രണ്ട് നേരമായി നടത്താനുള്ള തീരുമാനം തികച്ചും വിദ്യാർത്ഥിവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഹയർസെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. ഒരേ വിദ്യാർത്ഥികൾ തന്നെ രണ്ടുനേരവും പരീക്ഷ എഴുതേണ്ട സാഹചര്യം വിദ്യാർത്ഥി വിരുദ്ധവും പരീക്ഷയുടെ ഗൗരവം തന്നെ ഇല്ലാതാക്കുന്നതുമാണ്. ഓരോ സമയവും പരീക്ഷകൾ മാറ്റിക്കളിക്കുന്ന രീതി വിദ്യാർത്ഥികൾക്ക് ഏറെ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും എച്ച് എസ് എസ് ടി എ ചൂണ്ടിക്കാട്ടി.
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ; രണ്ട് നേരമായി പരിക്ഷ നടത്താനുള്ള നീക്കം തികച്ചും വിദ്യാർഥി വിരുദ്ധമെന്ന് അധ്യാപക സംഘടന