ഇടുക്കി: കുഴിത്തൊളുവില്‍ ഭാര്യയെ കമ്പിവടിക്ക് ആക്രമിച്ചയാള്‍ സ്വയം വെടിവെച്ചു മരിച്ചു. കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ ശ്രീജയെയാണ് ഭര്‍ത്താവ് സന്തോഷ് ആക്രമിച്ചത്. ശേഷം സന്തോഷ് വെടിവെച്ച് മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി.
വെളളിയാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. രാവിലെ ശ്രീജ പോസ്റ്റ് ഓഫീസ് തുറന്ന ഉടന്‍ തന്നെ കമ്പിവടിയുമായി എത്തിയ സന്തോഷ് ഇവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് തലയ്ക്ക് അടിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
ശ്രീജയുടെ നിലവിളി കേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ പുറത്തേക്കിറങ്ങിയ സന്തോഷ്, കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.