മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അര്‍ഹതാ മാനദണ്ഡം പുതുക്കി; വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കാനുളള അധികാരം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിക്ക് 50, 000 രൂപയും ജില്ലാ കലക്ടര്‍ക്ക് 25, 000 രൂപയും അനുവദിക്കാന്‍ അധികാരം നല്‍കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ കലക്ടര്‍മാര്‍ക്ക് ഒരുകോടി രൂപ വീതം അണ്‍ടൈഡ് ഫണ്ട് അനുവദിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *