കൊല്ലം: പാസ്പോർട്ടും മറ്റ് യാത്രാരേഖകളും നഷ്ടമായതിനെ തുടർന്ന് കപ്പൽ ജീവനക്കാരനായ മലയാളി യുവാവ് ഇറാനിൽ കുടുങ്ങി. കൊല്ലം പ്രാക്കുളം സ്വദേശിയായ അക്ഷയ് ഹരീഷ് ഇറാനിൽ അകപ്പെട്ടുപോയത്.വിഷയത്തിൽ ഇടപെട്ട മന്ത്രി ബിന്ദു കൃഷ്ണ അക്ഷയ്യെ നാട്ടിലെത്തിക്കാൻ സർക്കാരിന്റെയും എംബസിയുടെയും സഹായം തേടി. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് മന്ത്രി കത്ത് നൽകിയിട്ടുണ്ട്.
മാപ്പുകൾ കാണുക
അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി. എന്നാൽ, പരിശോധന കഴിഞ്ഞ് പാസ്പോർട്ട് തിരികെ നൽകിയില്ലെന്ന് യുവാവ് പറയുന്നു. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട്ട് തിരികെ കിട്ടിയില്ല എന്ന് അക്ഷയ് പറയുന്നു. കപ്പൽ ഇറാനിൽ തിരിച്ചെത്തിയപ്പോഴാണ് പാസ്പോർട്ട് ക്യാപ്റ്റന്റെ കൈവശം ഇല്ല എന്ന് അറിയുന്നത്.
ദുബായിലാണ് ജോലി എന്നു പറഞ്ഞാണ് ഏജന്റ് കൊണ്ടുപോയത്. എന്നാൽ കപ്പലിന്റെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു. കഴിഞ്ഞ 11 മാസമായി ഇറാനിലാണ് എന്നും അക്ഷയ് പറഞ്ഞു. പാസ്പോർട്ട് ഇല്ലാതെ കഴിഞ്ഞ 45 ദിവസം ഇറാനിലെ ഒരു ഹോട്ടലിൽ കഴിഞ്ഞു. കഴിഞ്ഞ ദിവസം കമ്പനിയധികൃതർ വിളിച്ചു. കാർ അയയ്ക്കുമെന്നും അതിൽ കയറി വരണമെന്നും പറഞ്ഞു. അവിടെയും 10 ദിവസം കഴിയേണ്ടിവരുമെന്നും അറിയിച്ചതായി അക്ഷയ് പറഞ്ഞു.