admin

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം; നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം ഏഴായി

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ നാലുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു. സൈറ്റ് എഞ്ചിനീയറായ ഹിമാചൽ സ്വദേശി രാഹുൽ ശർമ, എക്‌സ്‌കവേറ്റർ ഓപ്പറേറ്റായ ബീഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്‌ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും ഒരു തിരിച്ചറിയാത്ത മൃതദേഹവുമാണ് ഇന്ന് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌…

Read More

നദിയിലൂടെ ഒഴുകിയത് 3000 എൽപിജി സിലിണ്ടറുകൾ; മുന്നറിയിപ്പുമായി ഭരണകൂടം

മുംബയ്: മഹാരാഷ്‌ട്രയിലുണ്ടായ കനത്ത മഴയിൽ റായ്‌ഗഡ് ജില്ലയിലെ എൽപിജി പ്ലാന്റിൽ വെള്ളം കയറി. എൽപിസിഎൽ പാതാൾഗംഗ എൽപിജി ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് ഇരച്ചുകയറിയ പ്രളയജലത്തിൽ ഏകദേശം 3000 സിലിണ്ടറുകളാണ് ഒഴുകിപ്പോയത്. പാതാൾഗംഗ നദിയിലൂടെ ആയിരക്കണക്കിന് സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനത്ത മഴയിൽ പ്ലാന്റിന്റെ സംരക്ഷണഭിത്തി തകർന്നതോടെയാണ് പ്രളയജലം പ്ലാന്റിനുള്ളിലേക്ക് കയറിയത്. ഇതോടെ സിലിണ്ടറുകൾ പാതാൾഗംഗ നദിയിലേക്കും ഖർപഡ ക്രീക്കിലേക്കും ഒഴുകിപ്പോയെന്ന് അധികൃതർ പറയുന്നു. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറഞ്ഞിരിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി….

Read More

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്‌‌ലൂരിയാണ് (25) അപകടത്തിൽ മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. സംഘം സഞ്ചരിച്ചിരുന്ന കാർ സിഗ്നലിൽ നിർത്തിയിട്ടിരുന്നപ്പോൾ അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു. ജൂലായ് അഞ്ചിന് നടന്ന അപകടത്തിൽ പ്രസന്നയുടെ സുഹൃത്ത് സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രസന്നയും മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ ഇവരൊടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ…

Read More

ഒരാളെ വളർത്താൻ ചെലവ് ഒരുകോടി രൂപ

ഒരു തലമുറയ്ക്കുമുമ്പുവരെ നമ്മുടെയൊക്കെ വീടുകളിൽ രണ്ടും മൂന്നും കുട്ടികളുണ്ടായിരുന്നു. എന്നാലിപ്പോൾ കഥയാകെ മാറി. മിക്ക വീടുകളിലും ഒരുകുട്ടി മാത്രം. ചില ദമ്പതികൾക്കാകട്ടെ കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലും. കുട്ടികളുടെ എണ്ണം ഒന്നിൽ നിറുത്താൻ രക്ഷാകർത്താക്കൾ തീരുമാനിക്കുന്നതിന് പിന്നിലെ പ്രധാന കാരണം പേരന്റിംഗ് ഇൻഫ്ലേഷനാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. സാധാരണക്കാരെ ഏറെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ഇതിന്റെ പിടിയിലാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പേരന്റിംഗ് ഇൻഫ്ലേഷൻ കേൾക്കാൻ ഗുമ്മുണ്ടെങ്കിലും കക്ഷി അത്ര ശരിയല്ല. കുട്ടികളെ വളർത്തുന്നത് രക്ഷിതാക്കളുടെ…

Read More

സാവരിയയെ പ്രതി മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു; മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ’; ആരോപണവുമായി ബന്ധുക്കൾ

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത് – മിനി ദമ്പതികളുടെ മകൾ സാവരിയ ബസന്താണ് (22) മരിച്ചത്.   പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയിൽ സദറുൽ ആനത്തിലെ (23) ഉസ്ബക്കിസ്ഥാനിൽ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തെയിരിക്കുകയാണ് സാവരിയയുടെ കുടുംബം.   ‘ഹോസ്റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും…

Read More

ഇഡി ആക്രമണ കേസ്,​സുഗതന് ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട…

Read More

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു; ട്രെയിനുകൾ വൈകുന്നു…

കോഴിക്കോട് ∙ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണു. ക്ലോക് ടവറാണ് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് 1,2,3 പ്ലാറ്റ് ഫോമിലെ വൈദ്യുതി റദ്ദാക്കി. ട്രെയിൻ സർവീസുകൾ വൈകുന്നു.റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന് ഇടയിലാണ് മറുവശത്തുള്ള പഴയ കെട്ടിടം തകർന്നു വീണത്. വൈദ്യുത ലൈനിന് മുകളിലേക്കാണ് കെട്ടിടം വീണത്. അപകടമുണ്ടായപ്പോള്‍ സ്റ്റേഷനിൽ ഒരു പാസഞ്ചർ ട്രെയിൻ നിർത്തി ഇട്ടിരിക്കുകയായിരുന്നു.

Read More

ലഹരി വില്പനയ്ക്കെത്തിയെന്ന് സംശയം, പെരുമ്പാവൂരിൽ യുവാക്കളെ മുട്ടുകാലിൽ നിറുത്തി തല മൊട്ടയടിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ലഹരിവില്പന ആരോപിച്ച് മൂന്നുയുവാക്കളെ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കിയെന്ന് പരാതി. ആറുപേർ തങ്ങളെ തടഞ്ഞുനിറുത്തി ചോദ്യംചെയ്യുകയും തല മൊട്ടയടിക്കുകയും ചെയ്തെന്നാണ് യുവാക്കളുടെ പരാതി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്.   ഇന്നലെ വൈകിട്ട് നാലരയോടെ പെരുമ്പാവൂർ ഭായികോളനിക്ക് സമീപത്തായിരുന്നു സംഭവം. പ്രദേശത്ത് ലഹരി വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. തങ്ങളെ തടഞ്ഞുനിറുത്തി ഒരു മുറിയിലേക്ക് കൊണ്ടുപോയി മുട്ടുകാലിൽ നിറുത്തിയശേഷം സമീപത്തുള്ള ബാർബറെ കൊണ്ടുവന്ന് തല മൊട്ടയടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കണ്ടാൽ അറിയാവുന്ന…

Read More

ഉറക്കം വരാത്തവരും, രാത്രി ഇടയ്ക്കിടെ ഉണരുന്നവരും വിഷമിക്കേണ്ട; പരിഹാരമുണ്ട്

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് നല്ല ഉറക്കം. ഇന്നത്തെ കാലത്ത് ഉറക്കക്കുറവ് ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. കിടന്നാലും ഉറക്കം വരാത്തവരും, ഉറക്കത്തിൽ ഇടയ്ക്കിടെ ഉണരുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചെറിയ കാര്യങ്ങളിൽ വരുത്തുന്ന മാറ്റം ആരോഗ്യകരമായ ജീവിതം നയിക്കുവാൻ നമ്മളെ സഹായിക്കും. ശാരീരിക മാനസിക ഉന്മേഷം നൽകുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്.   തിരക്കിട്ട ജീവിതവും,​ പിരിമുറുക്കവും,​ ഫോണിന്റെയും ലാപ്ടോപ്പിന്റെയും അമിത ഉപയോഗവുമെല്ലാം ഉറക്കത്തെ ബാധിക്കും. നല്ല ഉറക്കം…

Read More

350 രൂപയുടെ റംബൂട്ടാന് വില 150ലും താഴെ,​ വില കുത്തനെ ഇടിഞ്ഞതിന്റെ പിന്നിൽ

കോട്ടയം : വിളവെടുപ്പ് സീസണിൽ വില കുത്തനെ ഇടിഞ്ഞതിന്റെ ആഘാതത്തിലാണ് ജില്ലയിലെ റംബൂട്ടാൻ കർഷകർ. ഒരുകാലത്ത് കിലോയ്ക്ക് 350 രൂപ വരെ ലഭിച്ചിരുന്ന റംബുട്ടാന് ഇപ്പോൾ 150 ൽ താഴെയാണ് വില. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥ. ഉയർന്ന വില പ്രതീക്ഷിച്ച് റബർ വെട്ടിമാറ്റി റംബൂട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞവർക്കാണ് അമളി പറ്റിയത്. കിലോയ്ക്ക് കുറഞ്ഞത് 180 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടം ഒഴിവാക്കാനാകൂവെന്ന് കർഷകർ പറയുന്നു. റോഡരികിലെ വില്പനശാലകളിൽ പോലും പരമാവധി 160 രൂപ മാത്രമാണ് ലഭിക്കുന്നത്. കങ്ങഴ,…

Read More