admin

ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോണ്‍ വിളി; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ സൂപ്രണ്ട്

  മലപ്പുറം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടിപി കേസ് പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. തവനൂര്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. കയ്യില്‍ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയില്‍ ഉദ്യോഗസ്ഥര്‍ കൊടി സുനിയോട് പറഞ്ഞിരുന്നു. അനുസരിക്കാന്‍ തയ്യാറാവാത്തതിനാല്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ ചരട് ഊരി ജയില്‍ പ്രിസണ്‍…

Read More

യൂണിഫോമില്‍ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാര്‍ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിര്‍ദേശവുമായി ഡിജിപി. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായിട്ടാണ് സര്‍ക്കുലര്‍. ഉദ്യോഗസ്ഥര്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്, ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ, ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പാടില്ല. സിവില്‍…

Read More

എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി

  തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ് സി ആര്‍ എ ) നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച പ്രത്യേക പ്രമേയം നിയമസഭ പാസ്സാക്കി. പ്രമേയത്തെ എല്‍ ഡി എഫ് പൂര്‍ണ്ണമായി പിന്തുണച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന രണ്ട് ബി ജെ പി അംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ 111 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ രണ്ട് പേരാണ് എതിര്‍ത്തത്. സന്നദ്ധ സംഘടനകളെയും എന്‍ ജി ഒകളെയും പൂര്‍ണ്ണമായി നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കമാണ്…

Read More

വിഴിഞ്ഞം തുറമുഖം: ഓഹരി വില്‍ക്കലിന് അദാനി സംസ്ഥാനത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ (എം.എസ്.സി) അദാനി പോര്‍ട്ടുമായി ചേര്‍ന്ന് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, ഇത്തരമൊരു നീക്കത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ സര്‍ക്കാരിനോട് ഔദ്യോഗികമായി ആലോചിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിന് പങ്കാളിത്തമുള്ളതാണെന്നും…

Read More

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്

വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. വിജയ് ടെണ്ടുല്‍ക്കര്‍, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള ‘രംഗായന്‍’ എന്ന നാടകസംഘം സ്ഥാപിച്ചതില്‍ പ്രധാനിയാണ്. മറാഠിയില്‍ ഒട്ടേറെ നാടകങ്ങള്‍ സംവിധാനംചെയ്ത അവര്‍, ടെലിവിഷന്‍ പരമ്പരകളും ഫീച്ചര്‍ ഫിലിമുകളും ഒരുക്കി. 1984-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാര്‍ട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തില്‍ അരങ്ങേറ്റം…

Read More

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: അന്വേഷണം മുഹമ്മദ് റിയാസിലേക്കും; അക്കൗണ്ടുകള്‍ പരിശോധിക്കും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആര്‍എല്ലില്‍നിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. മുന്‍മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സിഎംആര്‍എല്ലില്‍നിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്‌തെങ്കിലും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച പണം…

Read More

മെക്സിക്കോ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത് 40 വര്‍ഷത്തിനു ശേഷം; അന്നും ഇന്നും ആതിഥേയര്‍

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പില്‍ എക്വഡോറിനെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് ആതിഥേയരായ മെക്സിക്കോ. കനത്ത ഇടിമിന്നലും മഴയും കാരണം ഒരു മണിക്കൂര്‍ വൈകിയാരംഭിച്ച മത്സരത്തില്‍ ഹൂലിയന്‍ ക്വിനോനെസിന്റെയും റൗള്‍ ഹിമെനസിന്റെയും ഗോളിലാണ് ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തില്‍ മെക്സിക്കോ ജയിച്ചുകയറിയത്. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെക്സിക്കോ ലോകകപ്പില്‍ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നതെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. 1986-ല്‍ സ്വന്തം രാജ്യത്ത് ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ആദ്യമായാണ് മെക്സിക്കോ ഒരു ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ വിജയിക്കുന്നത്….

Read More

സൂപ്പര്‍ ഹാളണ്ട് !

ഐവറി കോസ്റ്റിനെ കീഴടക്കി നോര്‍വേ പ്രീ-ക്വാര്‍ട്ടറില്‍ ന്യൂയോര്‍ക്ക്: രക്ഷകനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് അവതരിച്ചപ്പോള്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച് നോര്‍വേ. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നോര്‍വേ ഐവറി കോസ്റ്റിനെ നോക്കൗട്ടില്‍ കീഴടക്കിയത്. 86-ാം മിനിറ്റിലാണ് ഹാളണ്ട് വിജയഗോള്‍ നേടിയത്. ബ്രസീലാണ് പ്രീ-ക്വാര്‍ട്ടറില്‍ നോര്‍വേയുടെ എതിരാളികള്‍. പ്രീ-ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മികച്ച മുന്നേറ്റങ്ങളോടെയാണ് ഇരുടീമുകളും മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളില്‍ ഐവറി കോസ്റ്റായിരുന്നു ആധിപത്യം പുലര്‍ത്തിയത്. അവസരങ്ങള്‍ സൃഷ്ടിച്ച് നോര്‍വേ ഗോള്‍മുഖത്ത് ഐവറി കോസ്റ്റ് നിരന്തരം അപകടമുയര്‍ത്തി. മറുവശത്ത് ഹാളണ്ടും…

Read More

ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, ഇന്ത്യയോട് സഹായം തേടും’, പാക് അധികൃതര്‍ക്ക് ജനങ്ങളുടെ മുന്നറിയിപ്പ്

റാവലകോട്ട് (പാക് അധീന കാശ്മീര്‍): പാകിസ്ഥാന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ പാക് അധീന കാശ്മീരില്‍ വന്‍ ജനകീയ പ്രക്ഷോഭം. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഇന്ന് നടന്ന ജനകീയ പ്രകടനത്തോടെ പ്രതിഷേധം 22-ാം ദിവസത്തിലേക്ക് കടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രവിശ്യ ഇനിമുതല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറാകുമെന്നും പ്രതിഷേധക്കാര്‍ പാക്ക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഭരണപരമായ അവഗണന, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ എന്നിവയ്ക്ക് എതിരെയാണ് പ്രവിശ്യയില്‍…

Read More

നിര്‍ത്തിക്കോളൂ, നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’; ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം

ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന്റെ ഭാഗമായി വീഡിയോ സന്ദേശം പുറത്തുവിട്ട് മോഹന്‍ലാല്‍. തന്റെ സിനിമകളിലെ ലഹരിക്കെതിരായ സംഭാഷണങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ ആണ് അദ്ദേഹം റിലീസ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ സിനിമയില്‍ പറഞ്ഞ നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന താക്കീത് യഥാര്‍ഥ ജീവിതത്തിലും ആവര്‍ത്തിച്ചുപറയുകയാണെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ വ്യക്തമാക്കി. ‘ഞാന്‍ രണ്ടുവട്ടം നിങ്ങളോട് പറഞ്ഞിട്ടുണ്ട് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി…

Read More