മലപ്പുറം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടിപി കേസ് പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. തവനൂര്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. കയ്യില്‍ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയില്‍ ഉദ്യോഗസ്ഥര്‍ കൊടി സുനിയോട് പറഞ്ഞിരുന്നു. അനുസരിക്കാന്‍ തയ്യാറാവാത്തതിനാല്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ ചരട് ഊരി ജയില്‍ പ്രിസണ്‍ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും കയ്യില്‍ ചരട് കെട്ടി. ഇതൊഴിവാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കയ്യില്‍ ചരടു കെട്ടുന്നത് വിലക്കിയതിന്റെ പേരില്‍ വ്യാജ പരാതി നല്‍കുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി