ട്രംപിന് വമ്പന്‍ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി
പൗരത്വം ജന്‍മാവകാശമല്ലെന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി ‘ജന്‍മാവകാശം ഭരണഘടനയിലെ ഉറപ്പ്’ വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം ജന്‍മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ജന്മാവകാശമാണെന്നത് ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവ് യു എസ് സുപ്രീംകോടതി റദ്ദാക്കിയത്. കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് തന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തില്‍ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവുകളില്‍ ഒന്നാണ് ഇതോടെ ഇല്ലാതായത്. മാതാപിതാക്കള്‍ക്ക് പൗരത്വമില്ലെങ്കിലും അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്…