സംഘാടകരുടെ വീഴ്ച; മെസ്സിയടക്കമുള്ള അര്‍ജന്റീന ടീം അംഗങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു
അലബാമ (യുഎസ്എ): ഫിഫ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സംഘാടകര്‍ക്ക് സംഭവിച്ച അബദ്ധം കാരണം ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ അര്‍ജന്റീന ടീമിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു. വലിയ സുരക്ഷാ പിഴവാണ് സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായത്.മത്സരത്തിന്റെ ടീം ഷീറ്റിലെ വിവരങ്ങള്‍ മറയ്ക്കാന്‍ സംഘാടകര്‍ മറന്നതിനാല്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ പരസ്യമായി. ഐസ്ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം.കിക്കോഫിന് ഒരു മണിക്കൂര്‍ മുമ്പ് മാധ്യമങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും നല്‍കുന്ന ടീം ലിസ്റ്റില്‍…