മലയാളി വക ‘ഭീമൻ’ പാസ്‌പോർട്ട് സർവീസ് സെന്റർ റെഡി
ദുബായ്∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമേകി പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ബർ ദുബായ് ബുർജ്മാൻ സെന്ററിനടുത്തെ യുഡബ്ല്യു മാളിൽ സജ്ജമാക്കിയ കേന്ദ്രമാണ് യുഎഇയിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്റർ.പുതിയ കരാറേറ്റെടുത്ത അൽഹിന്ദ് വഴിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവ സംബന്ധിച്ചു. സെന്റുകളിലെ സേവനം വളരെ മികച്ച രീതിയിലായിരിക്കുമെന്നും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ഏറ്റവും നന്നായി യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മലയാളി വ്യവസായി സുലൈമാൻ…