എം.ഡി.എം.എ. ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേർ പിടിയിൽ
സുൽത്താൻബത്തേരി: കർണാടകയിൽ നിന്ന് കേരളത്തിലേയ്ക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലോറിയിൽ എം.ഡി.എം.എ. കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. നൂൽപ്പുഴ നായ്ക്കട്ടി സ്വദേശികളായ തേർവയൽ സഫനാസ് (37) നിരപ്പം മതിലകത്ത് വീട്ടിൽ അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 23. 983 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ ലഹരിയുമായി പിടിയിലായത്….