ഉത്തരവാദിത്വം പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ഗഡ്കരി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കിടെ നിർണായക പ്രസ്താവനയുമായി

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പഴയപോലെ ജോലിചെയ്യാനാകുന്നില്ലെന്നും ഉത്തരവാദിത്വം പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായെന്നും ഗഡ്കരി പറഞ്ഞു.

നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനങ്ങളിലെ ഇടപെടൽ കുറഞ്ഞു.

ഇത് മുന്നോട്ട് കൊണ്ടുപോകാൻ യുവതലമുറയ്ക്ക് ഇപ്പോൾ അവസരം നൽകണം. പുതിയ തലമുറ വന്നിട്ടുണ്ട്, പഴയ തലമുറ അവരെ നയിക്കുന്നു. ക 30 വർഷമായി ഞാൻ പൊതുജീവിതത്തിൽ നിരന്തരമായി പ്രവർത്തിക്കുന്നു. പല ഉയർച്ചതാഴ്ചകളും കണ്ടു.

വരുംവർഷങ്ങളിൽ വികസനങ്ങൾ വർദ്ധിക്കുമെന്നും ഗഡ്കരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *