വിക്രം റാണയെ കണ്ടെത്താൻ ആശുപത്രി കിടക്കയിൽ നിന്നും കുഞ്ചു എത്തി
മേപ്പാടി: ആശുപത്രിക്ക് കിടക്കയിൽ നിന്നും പ്രിയപ്പെട്ട വിക്രം റാണയെ ചൂണ്ടിക്കാണിക്കാൻ കുഞ്ചു എത്തി. ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു സേഫ്റ്റി എൻജിനീയറാണ് കുഞ്ചുവാണ് വിക്രം റാണ തെറിച്ചുവീണ സ്ഥലം കാണിക്കാനായി എത്തിയത്. കുഞ്ചു ചൂണ്ടിക്കാണിച്ച അതേ സ്ഥലത്തുനിന്നു തന്നെ റാണയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുരങ്കപാത പദ്ധതി പ്രദേശത്തെജോലിക്കാർ എന്നതിന് അപ്പുറം റാണയും കുഞ്ചുവും നല്ല സുഹൃത്തുക്കൾ ആയിരുന്നു. കുഞ്ചുവിന്റെ വിരൽത്തുമ്പിൽ നിന്നുമാണ് റാണയെ മരണം തട്ടിയെടുക്കുന്നത്. ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് മീനാക്ഷിയിലെ…