admin

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

കൊച്ചി: ലോഡ്‌ജ് മുറിയിൽ നിന്ന് എം.ഡി.എം.എയുമായി സിനിമാ പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എളംകുളത്ത് ലോഡ്ജ് മുറിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . ഇയലി നിന്ന് 5.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ലഹരി മരുന്നുമായി പിടിയിലായ ജിം ട്രെയിനർ കെവിൻ,​ സാദിഖ് എന്നിവരുമായി ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പിന്നിലുള്ള ലഹരി ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

ഓപ്പറേഷന്‍ തൂഫാന്‍: 127 പേർ അറസ്‌റ്റിൽ, 106 കേസുകളെടുത്തു

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 127 പേര്‍ അറസ്റ്റിലായി.106 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് അഞ്ചു കേസും എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 62 കേസുകളും കോട്പ (COTPA) പ്രകാരം 45 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 20.074 ഗ്രാം എം.ഡി.എം.എയും 0.215 കി.ഗ്രാം കഞ്ചാവും 3.3 ഗ്രാം ബ്രൗണ്‍ ഷുഗറും, 1.3 ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍…

Read More

മോദി എന്തുകൊണ്ട് പത്രസമ്മേളനം നടത്തുന്നില്ല?’, ന്യൂസിലൻഡ് മാദ്ധ്യമപ്രവർത്തകരും ചോദിക്കുന്നു

വെല്ലിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനങ്ങൾ നടത്താത്തതിനെക്കുറിച്ച് ന്യൂസിലൻഡ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ രുദ്രേന്ദ്ര ടണ്ടൻ. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടമായ ന്യൂസിലൻഡ് സന്ദർശന വേളയിലാണ് ഈ ചോദ്യം ഉയർന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സമീപനത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്ഥലമല്ല ഇതെന്നാണ് രുദ്രേന്ദ്ര ടണ്ടൻ ഈ ചോദ്യത്തിന് മറുപടി നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സഹകരണം വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉദ്യോഗസ്ഥർ നടത്തിയ…

Read More

മലയാളിയുടെ പ്രണയസ്വരം എന്നെന്നും മലയാളിയുടെ ഹൃദയത്തിലുണരും

മൈസൂരു: മലയാളികളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചാണ് ‘ജാനകി അമ്മ’ മടങ്ങുന്നത്. 20 ഭാഷകളിലായി 48,000 ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് ആ സ്വരമാധുര്യത്തില്‍. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ജാപ്പനീസ്, സിംഹള, ജര്‍മ്മന്‍, അറബിക് എന്നീ ഭാഷകളിലും അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്നാല്‍ മലയാളിയുടെ നിത്യഹരിത ഗാനങ്ങളില്‍ പലതും തലമുറകള്‍ താണ്ടി ഇന്നും നിലനില്‍ക്കുന്നതിന് ഒരേയൊരു കാരണം കൂടിയാണ് എസ്. ജാനകി. 2017 ഒക്ടോബറില്‍ തന്റെ അവസാന പൊതു സംഗീത വേദിയിലും മലയാള ഗാനങ്ങള്‍…

Read More

പിതാവിന്റെയും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ രക്തത്തിനും പകരം വീട്ടുമെന്ന് മൊജ്‌തബ

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമനേയി. അലി ഖമനേയിയുടെ വിയോഗത്തിന് മാസങ്ങൾക്ക് ശേഷം നടന്ന സംസ്‌കാര ചടങ്ങുകളോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് മൊജ്തബ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവിന്റെയും യുദ്ധത്തിൽ മരിച്ച മറ്റ് രക്തസാക്ഷികളുടെയും മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘രക്തസാക്ഷിയായ നേതാവിന്റെയും ഈ രണ്ട്…

Read More

വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മലയാളികളും, മരിച്ചത് കൊട്ടാരക്കര സ്വദേശിയും ഭാര്യയും

ഹനോയ്: വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍പ്പെട്ട് മരിച്ച വിനോദസഞ്ചാരികളില്‍ മലയാളികളും. സംഘത്തിലുണ്ടായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിയും വിക്ടറി ഗ്രൂപ്പ് ഉടമയുമായ എ.വി തോമസ്, ഭാര്യ ലൗനി എന്നവരാണ് മരിച്ച മലയാളികള്‍. മൂന്ന് ദിവസം മുമ്പാണ് തോമസും ഭാര്യയും വിയറ്റ്‌നാമിലേക്ക് പോയത്. മൊത്തം 32 പേരാണ് ഫുക്വേക്ക് ദ്വീപിന് സമീപം അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച 15 പേരില്‍ പത്ത് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് പേര്‍…

Read More

20 മുതൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും ഓഫർ ചെയ്തു’; ബി.ജെ.പിക്കെതിരെ ഒമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു-കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷനൽ കോൺഫറൻസ് (എൻ.സി) എം.എൽ.എമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കൂറുമാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആരോപിച്ചു. പാർട്ടിയിൽ പിളർപ്പ് സൃഷ്ടിച്ച് ജനവിധിയെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ ഹസ്രത്‌ബാലിൽ തന്റെ മുത്തശ്ശി ബേഗം അക്ബർ ജഹാന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവർത്തക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷനൽ കോൺഫറൻസിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ഒമർ അബ്ദുല്ല, ആദ്യം പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെങ്കിലും…

Read More

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു ,​ അന്ത്യം മൈസൂരിൽ

ചെന്നൈ : ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ ഇതിഹാസ ഗായിക എസ്. ജാനകി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസുരിലായിരുന്നു അന്ത്യം.

Read More

വെളുത്തുള്ളി ആള് കേമനാ

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വയറിലെ അണുബാധകള്‍  ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍  വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും…

Read More

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. കല്ലിങ്ങൽ എംഎസ്‌എംഎച്ച്‌എസിലെ അദ്ധ്യാപകനാണ് ഇയാൾ. ജുവനൈൽ ആക്‌ട് പ്രകാരം ബൽരാജിനെതിരെ നേരത്തേ കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഇന്നുതന്നെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബൽരാജ് കുട്ടിയെ തല്ലിയത്. ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ട് എഴുതുമ്പോൾ പിന്നിലൂടെ വന്ന അദ്ധ്യാപകൻ ചൂരലുകൊണ്ട് അടിക്കുകയായിരുന്നു. ശേഷം അടിയേറ്റ കൈകൊണ്ടുതന്നെ…

Read More