admin

ആനയൂട്ട് പന്തൽ കാൽനാട്ട് കർമ്മം

തൃശൂർ: ശ്രീവടക്കുന്നാഥ ക്ഷേത്രത്തിൽ 17ന് നടക്കുന്ന ആനയൂട്ടിന്റെയും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെയും പന്തൽ കാൽനാട്ട് കർമ്മം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ശങ്കരനാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. തൃശൂർ ഗ്രൂപ്പ് അസി.കമ്മിഷണർ എം.മനോജ് കുമാർ, വടക്കുന്നാഥൻ ദേവസ്വം മാനേജർ ലക്ഷ്മി കെ.പ്രകാശ്, മേൽശാന്തി പയ്യപ്പിള്ളി മാധവൻ,സതീഷ് എന്നിവർ പങ്കെടുത്തു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് കുന്നത്ത്, സെക്രട്ടറി കെ.എ.മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി ഉഷാനന്ദിനി,ഉപദേശക സമിതി അംഗങ്ങളായ പി.വി.രാധാകൃഷ്ണൻ,…

Read More

നാലമ്പല തീർത്ഥാടനം: പ്രത്യേക പാക്കേജുമായി കൊച്ചിൻ ദേവസ്വം

തൃശൂർ: കർക്കടകത്തിലെ നാലമ്പല തീർത്ഥാടനത്തിന് പ്രത്യേക പാക്കേജുകളുമായി കൊച്ചിൻ ദേവസ്വം ബോർഡ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനെത്തുന്നവർക്ക് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ,പാലക്കാട് ജില്ലകളിലെ നാലമ്പലങ്ങളെ ബന്ധിപ്പിച്ച് യാത്രാ സൗകര്യവും ബോർഡ് പ്രഖ്യാപിച്ചു.പ്രസിഡന്റ് കെ.രവീന്ദ്രൻ, സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.തൃപ്രയാർ ക്ഷേത്രത്തിൽ കൂടുതൽ ഭക്തരെത്തുന്ന തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും സുഗമദർശനത്തിനുമായി ക്യൂ നിൽക്കാൻ വലിയ പന്തലുകൾ നിർമ്മിച്ചു. ക്യൂ സിസ്റ്റത്തിൽ ഇരിപ്പിടവുമുണ്ട്. ചുക്കുകാപ്പിയും…

Read More

ദേശീയ മൂട്ട് കോർട്ട് മത്സരത്തിന് തുടക്കം

ആലുവ: ചൂണ്ടി ഭാരതമാത സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിച്ച പ്രഥമ ദേശീയ മൂട്ട് കോർട്ട് മത്സരം അഡ്വക്കറ്റ് ജനറൽ കെ. ജാജുബാബു ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഡോ. ജോഷി പുതുവ, അസി. ഡയറക്ടർ ടോണി മാണിക്കത്താൻ, കോളേജ് പ്രിൻസിപ്പൽ ഡോ. മോഹൻ ആർ. ബൊല്ല എന്നിവർ സംസാരിച്ചു. രാജ്യത്തെ 32 കോളേജുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. സാങ്കൽപ്പിക കേസ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ നിയമപരമായ രേഖകൾ തയ്യാറാക്കി കോടതി സമാനമായ വേദിയിൽ വാദിക്കുന്നതാണ് മൂട്ട്…

Read More

കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂളിൽ കരാട്ടെ പരിശീലനം

തൊടുപുഴ: കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂളിൽ 2026- 27 അദ്ധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ കരാട്ടെ പരിശീലന പരിപാടിക്ക് തുടക്കമായി. പ്രശസ്ത കരാട്ടെ പരിശീലകനായ പി.കെ. അശോകൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.കരാട്ടെ പരിശീലനം കുട്ടികളിൽ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ആത്മവിശ്വാസം, അനുസരണശീലം, സ്വയംപ്രതിരോധ ശേഷി, മാനസിക ശക്തി, ഏകാഗ്രത, പ്രതിരോധശേഷി എന്നിവ വളർത്താൻ ഏറെ സഹായകരമാണെന്ന് ഹെഡ്മിസ്ട്രസ് അമ്പിളി അപ്പുക്കുട്ടൻ പറഞ്ഞു. പഠനത്തിനൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ അനിവാര്യമാണെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ക്രമമായി കരാട്ടെയുടെ അടിസ്ഥാനപാഠങ്ങളും…

Read More

നാഗമ്പടം മേൽപ്പാലത്തിൽ കെണിയായി മൂടിയില്ലാത്ത ഓട പാദമൂന്നിയാൽ പെട്ടതു തന്നെ

കോട്ടയം: എങ്ങാനും അറിയാതെ അതിൽ കാലുവെച്ചാൽ കഥകഴിഞ്ഞെന്ന് വരാം. കെണിയെന്ന് പറഞ്ഞാൽ പോരാ മരണക്കെണിയെന്ന് തന്നെ വിളിക്കണം. ഒരു ഭാഗത്ത് ഓടയുടെ മൂടികൾ ആകെ തകർന്നിരിക്കുന്നു. ചിലത് ഇളകിമാറിയിരിക്കുന്നു. അപകടങ്ങൾ ക്ഷണിച്ചുവരുത്തുമ്പോഴും ഉത്തരവാദപ്പെട്ടവർ ഉറക്കത്തിലാണ്. പ്ലാസ്റ്റിക് റിബണും ടാർവീപ്പകളും സ്ഥാപിച്ച് മുന്നറിയിപ്പ് നൽകാൻ മാത്രം അവർക്കായി. നാഗമ്പടം മേൽപ്പാലത്തിലൂടെ കാൽനടയാത്രക്കാർക്ക് ഭീതിയുടെ മാത്രമേ കടന്നുപോകാൻ കഴിയൂ. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കയറുമ്പോൾ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഓടകളാണ് അപകടഭീഷണി ഉയർത്തുന്നത്. ഇതിന് സമീപമാണ് ബസ്…

Read More

ഉസ്ബക്കിസ്ഥാൻ യുവതി ഇനി ചെല്ലാനത്തുകാരി

ചേർത്തല : യു.കെയിൽ പഠനകാലത്ത് മൊട്ടിട്ട പ്രണയത്തിന് കളവംകോടം ശക്തീശ്വരക്ഷേത്ര സന്നിധിയിൽ സാഫല്യം. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബാംഗം ചെല്ലാനം തറയിൽ പറമ്പിൽ നിധിൻജിത്തും ഉസ്ബക്കിസ്ഥാൻ സ്വദേശിനി ലിയാൻ മരിയയും ഇന്നലെയാണ് വിവാഹിതരായത്.   ഉന്നത പഠനത്തിനായി നിധിൻജിത്ത് യു.കെയിലെ സൗത്ത് ഷീൽഡ്സിലെ കോളേജ് മുറ്റത്ത് എത്തിയപ്പോൾ തുടങ്ങിയ പരിചയം 2022ൽ പ്രണയമായി മാറി. മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചതോടെ ലോകം ചുറ്റമ്പോൾ ഫ്ളിസ്സിംഗിനിലും, അബർഡീനിലും, ലണ്ടനിലും, നെതർലൻഡ്സിലും അവർ പരസ്പരം കണ്ടുമുട്ടി. പിന്നീട് ലിയാൻ മരിയ കഴിഞ്ഞ…

Read More

കൂറ്റൻ മാവ് മുറിക്കുമ്പോൾ അപകടം : മരക്കൊമ്പിനിടയിൽ കാൽ കുടുങ്ങി ; തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവല്ല : മരം മുറിക്കുന്നതിനിടെ കൂറ്റൻ മരക്കൊമ്പിനിടയിൽ കാലുകുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. മുത്തൂർ ചൂരക്കുന്നത്ത് ശൈലേഷിന്റെ വീട്ടിലെ മാവ് മുറിക്കുമ്പോൾ കവിയൂർ സ്വദേശിയായ തൊഴിലാളി രാജന്റെ (35) ഇടതുകാലിനാണ് സാരമായി മുറിവേറ്റത്. മുൻസിപ്പൽ ഒന്നാംവാർഡ് മുത്തൂർ – വടക്കേടത്തുപടി റോഡരികിലെ വീട്ടിൽ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. മെഷീൻവാൾ ഉപയോഗിച്ച് മുറിച്ച 80 ഇഞ്ച് വലിപ്പമുള്ള മരക്കൊമ്പ് വീണ് രാജന്റെ കാൽ മരത്തിനും കൊമ്പിനും ഇടയിൽ ഞെരുങ്ങി 15 അടിയോളം ഉയരത്തിൽ കുടുങ്ങിയിരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ…

Read More

എൻ.ജി.ഒ അസോ. പ്രവർത്തക കൺവെൻഷൻ

പത്തനംതി​ട്ട : കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാപ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ.പി.സുനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വി.ഡി.സതീശൻ സർക്കാരിന് ജീവനക്കാരുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിൽ അസോസിയേഷൻ എന്നും ജീവനക്കാരുടെ പക്ഷത്ത് നിൽക്കുന്ന നിലപാടുകളാണ് ഉയർത്തിപിടിച്ചിട്ടുള്ളതെന്നും എ.പി.സുനിൽ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു ശാമവേൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. എസ്.ഉമാശങ്കർ മുഖ്യപ്രഭാഷണം ന​ടത്തി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.പ്രദീപ്കു​മാർ,…

Read More

വീടിന്റെ മേൽക്കൂര തകർന്ന് മൂന്നുപേർക്ക് പരിക്ക്

കോന്നി: ചെങ്ങറ സമരഭൂമിയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് മുന്നുപേർക്ക് പരിക്ക്. സമരഭൂമിയിലെ 46-ാo നമ്പർ ശാഖയിലെ അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടാണ് വ്യാഴാഴ്ച പുലർച്ചെ 2 ന് തകർന്നുവീണത്. അനിൽ കുമാർ, ഭാര്യ മിനി, അയൽവാസി സരസമ്മ എന്നിവരുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽക്കൂരയുടെ ഉത്തരവും, കഴുക്കോലുകളും, പട്ടികയും, ഓടും തലയിലേക്ക് വീഴുകയായിരുന്നു.

Read More

കോം ഇന്ത്യ’ നയിക്കാന്‍ പുതിയ ഭാരവാഹികള്‍

കൊച്ചി: ഡിജിറ്റൽ മാദ്ധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ് അധികൃതരോടും ആവശ്യപ്പെട്ടു.   യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജുകൾ, ന്യൂസ് എന്ന് പേരിടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബ്ലോഗുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ രൂപീകരിച്ച് വിവിധ ജില്ലകളിൽ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിംഗുമാണ് അരങ്ങേറുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസുകാർ ഉൾപ്പെടെയുള്ളവരിൽ നിന്നും…

Read More