ദേശീയ മൂട്ട് കോർട്ട് മത്സരത്തിന് തുടക്കം

ആലുവ: ചൂണ്ടി ഭാരതമാത സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിച്ച പ്രഥമ ദേശീയ മൂട്ട് കോർട്ട് മത്സരം അഡ്വക്കറ്റ് ജനറൽ കെ. ജാജുബാബു ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഡോ. ജോഷി പുതുവ, അസി. ഡയറക്ടർ ടോണി മാണിക്കത്താൻ, കോളേജ് പ്രിൻസിപ്പൽ ഡോ. മോഹൻ ആർ. ബൊല്ല എന്നിവർ സംസാരിച്ചു. രാജ്യത്തെ 32 കോളേജുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. സാങ്കൽപ്പിക കേസ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ നിയമപരമായ രേഖകൾ തയ്യാറാക്കി കോടതി സമാനമായ വേദിയിൽ വാദിക്കുന്നതാണ് മൂട്ട് കോർട്ട് മത്സരം. നിയമ വിദ്യാർത്ഥികളിൽ പ്രായോഗികമായ നിയമപരിജ്ഞാനവും വാദശേഷിയും വളർത്തുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *