ലോകകപ്പില്‍ ആദ്യജയം മോഹിച്ച് കാനഡ; ജയത്തുടക്കത്തിന് യു.എസ്.

ടോറന്റോ: ആതിഥേയരായ കാനഡയും യു.എസും ലോകകപ്പ് ഫുട്ബോളിന്റെ അങ്കത്തട്ടിലേക്ക്. വെള്ളിയാഴ്ച രാത്രി 12.30-ന് കാനഡ സ്വന്തം തട്ടകത്തില്‍ ബോസ്നിയ ഹെര്‍സെഗോവിനയുമായി കളിക്കും. ശനിയാഴ്ച പുലര്‍ച്ചെ 6.30-ന് യു.എസും പാരഗ്വായും മുഖാമുഖം വരും.ലോകകപ്പില്‍ മൂന്നാംതവണയാണ് കാനഡ കളിക്കാനിറങ്ങുന്നത്. ഇതിന് മുന്‍പ് ആറ് മത്സരം കളിച്ചെങ്കിലും ആറിലും തോല്‍വിയായിരുന്നു ഫലം. ഇത്തവണ സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ബോസ്നിയക്കെതിരേ ജയം ടീം മോഹിക്കുന്നുണ്ട്. ആതിഥേയരെന്ന നിലയിലാണ് ടീം ഇത്തവണ യോഗ്യത നേടിയത്. ക്യാപ്റ്റന്‍ അല്‍ഫോന്‍സോ ഡേവിസ് പരിക്കുമൂലം കളിക്കാനില്ലാത്തത് ടീമിന് തിരിച്ചടിയാണ്….

Read More

സൂരി- മതിമാരന്‍ പുകഴേന്തി ചിത്രം ‘മണ്ടാടി’ സെപ്റ്റംബര്‍ 4-ന് റിലീസിനെത്തും

തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം ‘മണ്ടാടി’ ആഗോള റിലീസ് 2026 സെപ്റ്റംബര്‍ 4 ന്. ‘റോക്കി’ എന്ന ചിത്രത്തിനു ശേഷം മതിമാരന്‍ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍- ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആണ് പൂര്‍ത്തിയായത്.100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള…

Read More

സ്മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ അഭിഭാഷകന്‍ ഗവണ്‍മെന്റ് സ്‌പെഷ്യല്‍ പ്ലീഡര്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം സെപ്ഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചു. കെ ബി പ്രദീപിനെയാണ് പ്ലീഡറായി നിയമിച്ചത്. നിയമനത്തെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍ രം?ഗത്തെത്തി. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി പറഞ്ഞു.ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി…

Read More

മോദി സര്‍ക്കാരില്‍ രാജ്യം കാണുന്നത് വികസനം മാത്രമെന്ന് രാജീവ് ചന്ദ്രശേഖര്‍

സിപിഐയില്‍ നിന്ന് 6 പേര്‍ ബിജെപി യിലേക്ക്. സിപിഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡന്റ് രാഹുല്‍ കുമാറിന്റെ നേതൃത്വത്തിലാണ് 6 പേര്‍ ബിജെപി യിലേക്ക് എത്തുന്നത്. രാജി, സിന്ധു, ശിവാനി, ലതാകുമാരി, റിതിന്‍ രാജ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്.കഴിഞ്ഞ 10 വര്‍ഷം ഇടത് പക്ഷം കേരളം ഭരിച്ച് സാമ്പത്തികാവസ്ഥ നശിപ്പിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സാമ്പത്തിക സ്ഥിതി മറിച്ചല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണ്. എന്നിട്ടും കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ മാത്രം നടത്തുന്നു. കെഎസ്ആര്‍ടിസി സൗജന്യ യാത്ര,…

Read More

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്

ലക്നൗ: കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറുണ്ടായ വശത്തിന് നേരെ എതിര്‍ദിശയിലുള്ള സീറ്റിലാണ് അദ്ദേഹം ഇരുന്നിരുന്നത്. അതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫിറോസാബാദ് ജില്ലയിലെ മകന്‍പുര്‍ സ്റ്റേഷന്‍ കടന്നുപോകുമ്പോഴാണ് മോഹന്‍ ഭഗവത് ഇരുന്ന ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ട്രെയിന്‍ തൊട്ടടുത്തുള്ള തുണ്ടല സ്റ്റേഷനില്‍ നിര്‍ത്തുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും…

Read More

ഇന്ത്യന്‍ ഇതിഹാസ ഷൂട്ടിംഗ് താരം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്പാല്‍ റാണ (49) അന്തരിച്ചു. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഷൂട്ടിംഗ് വിസ്മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ. ജര്‍മനിയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തിരികെ ഇന്ത്യയിലേയ്ക്കുള്ള വിമാന യാത്രക്കിടെയും സമാന അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഷൂട്ടിംഗ്…

Read More

കൊറിയന്‍ വീരഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യന്‍ വമ്പന്മാര്‍ക്ക് വിജയം

ഫുട്‌ബോള്‍ ലോകകപ്പില്‍ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നില്‍ നിന്ന് പൊരുതിക്കയറി 2-1 തോല്‍പ്പിച്ചു. തുടക്കം മുതല്‍ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാല്‍ ഗോള്‍ കണ്ടെത്തനാായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.യോഗ്യതാ മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടര്‍ക്കഥയാക്കി. കിട്ടിയ അവസരങ്ങള്‍ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയില്‍ കണ്ടിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍…

Read More

മിനിറ്റില്‍ 1.5 ലക്ഷം ടിക്കറ്റുകള്‍; പുതിയ IRCTC വെബ്സൈറ്റ് വരുന്നു, റിസര്‍വേഷന്‍ സംവിധാനം അടിമുടി മാറും

അടുത്ത മാസം പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ജയ്പുരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.എന്‍.ഐ.ടി.) വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ജൂലായ് 15-ഓടെ പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചത്. പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റില്‍ ഉപയോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അത്യാധുനികവും വേഗമേറിയതുമായ ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം…

Read More

ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും, സന്ദേശം തുറക്കരുത്

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്ങിനുള്ള ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരള സൈബര്‍ പോലീസ്. ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫോണുകളിലെത്തുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍, ലൈവ് കാണാനുള്ള ആപ്ലിക്കേഷന്‍, സൗജന്യമായി മത്സരം കാണാനുള്ള ലിങ്കുകള്‍ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ക്കെതിരേയാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനും മറ്റും ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ ഹാക്ക് ചെയ്യപ്പെടുമെന്നും സൈബര്‍ വിങ് മുന്നറിയിപ്പ് നല്‍കുന്നു. ഫിഫ ലോകകപ്പ്…

Read More

ഐസ്‌ക്രീം സീറ്റില്‍ വീണതിന് മര്‍ദനം; ആറുവയസ്സുകാരിയെ കൊന്നത് അമ്മയുടെ ആണ്‍സുഹൃത്ത്, അഭിഭാഷകയായ അമ്മ ഒളിവില്‍

ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ജി.എന്‍. മോഹന്‍ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം കാറിനുള്ളില്‍ വീണതിന് പ്രതി കുട്ടിയെ മര്‍ദിച്ചെന്നും വായ പൊത്തിപ്പിടിച്ചെന്നും ഇതാണ് മരണകാരണമെന്നും പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു. ദാവണഗെരെ സ്വദേശിയായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകള്‍ വെണ്ണില(6)യാണ് മാര്‍ച്ച് 24-ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പ്രവീണും പ്രിയങ്കയും ഈ വര്‍ഷമാദ്യം വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന്…

Read More