പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം,അഞ്ജലി നായരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയിൽ

കണ്ണൂർ: പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ അഞ്ജലി മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ…

Read More

വിവാഹമോചിതയായ യുവതിയുമായി പ്രണയം, ആദ്യം വീട്ടുകാർ എതിർത്തു, പിന്നെ സമ്മതിച്ചു; വിവാഹ സൽക്കാര രാത്രി നവവരൻ കൊല്ലപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രണയിച്ച് വിവാഹം കഴിച്ച യുവാവാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. വധുവിന്റെ കുടുംബത്തിന്റെ എതിർപ്പാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. 27-കാരനായ നബി റസൂലാണ് വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടത്. പതിനഞ്ച് ദിവസം മുമ്പാണ് വിവാഹമോചിതയായ യുവതിയെ നബി റസൂൽ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചത്. യുവതിയുടെ കുടുംബം ഈ വിവാഹത്തെ ശക്തമായി എതിർത്തിരുന്നെങ്കിലും നബി റസൂലിന്റെ കുടുംബം ഇരുവരെയും…

Read More

ട്രെക്കിങ്ങിനിടെ കൊലപാതകം: സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

പുണെ ∙ വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നൽകി. പുണെയിൽ പ്രവർത്തിക്കുന്ന എംഎസ് ബിജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനാണു നോട്ടിസ് ലഭിച്ചത്. ലേബലിങ് ക്രമക്കേട്, മായം കലർത്തൽ തുടങ്ങിയവ ആരോപിച്ചാണു നടപടി. 8 ലക്ഷത്തിലേറെ രൂപ വിലവരുന്ന മഞ്ഞൾ‌പ്പൊടി, എള്ള്, സോയാബീൻ തുടങ്ങിയവ ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച്…

Read More

ലൈംഗികമായി പീ‍ഡിപ്പിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; പന്ത്രണ്ട് വയസ്സുകാരിയുടെ മൃതദേഹം വീട്ടിനുള്ളിൽ

മുംബൈ ∙ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പെൺകുട്ടിയുടെ…

Read More

മീന്‍ മോഷ്ടിച്ചതു ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം∙ മീന്‍ മോഷ്ടിച്ചതു ചോദ്യം ചെയ്തതിനു മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയും. നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. വലിയതുറ വേളാങ്കണ്ണി ജംക്ഷനു സമീപം വാട്ട്സ് റോഡ് ജലജ ഹൗസില്‍ ജോണ്‍സനെ (42) കൊലപ്പെടുത്തിയ കേസില്‍ വലിയതുറ ലൂര്‍ദ്ദ് മാതാ കുരിശ്ശടിക്ക് സമീപം പുന്നവിള സ്വദേശികളായ അജിത് എന്ന ദീപു, സ്റ്റെല്ലസ് എന്നിവരെയാണ് ശിക്ഷിച്ചത്. 2013 ജനുവരി 27 രാത്രി…

Read More

ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റു മരിച്ചു; വംശീയാക്രമണമെന്ന് കുടുംബം, പ്രതി പിടിയിൽ

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ കിരൺദീപ് കൗർ (24) ആണ് മരിച്ചത്. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള വീട്ടിൽ അതിക്രമിച്ചുകടന്ന് അക്രമി ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കിരൺദീപിനെ അക്രമി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കിരൺദീപിന്റെ ഭർത്താവിന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന് വെളിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വംശീയാക്രമണമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാൽ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഴ്ചകൾക്കു മുൻപാണ് കിരൺദീപ് കൗർ കുഞ്ഞിന് ജന്മംനൽകിയത്. സംഭവത്തിൽ…

Read More

എം.ഡി.എം.എ. ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേർ പിടിയിൽ

സുൽത്താൻബത്തേരി: കർണാടകയിൽ നിന്ന് കേരളത്തിലേയ്ക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലോറിയിൽ എം‌.ഡി.എം.എ. കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. നൂൽപ്പുഴ നായ്ക്കട്ടി സ്വദേശികളായ തേർവയൽ സഫനാസ് (37) നിരപ്പം മതിലകത്ത് വീട്ടിൽ അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 23. 983 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ ലഹരിയുമായി പിടിയിലായത്….

Read More

കൈക്കൂലിക്കേസിൽ സസ്‌പെൻഷൻ, പണം ചോദിച്ച് ഭാര്യയെ മർദിച്ചു; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പോലിസ് ഉദ്യോഗസ്ഥനെതിരെ ഭാര്യ. ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടറായ ഭൈരപ്പ കെ .എസ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഭാര്യയുടെ പരാതി. ഇയാൾക്കെതിരെ സ്ത്രീധന പീഡനം ,വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് വർഷം മുൻപ് വിവാഹിതയായ ഇവർക്ക് മുന്ന് വയസുള്ള ഒരു മകളുണ്ട്. മുമ്പ് സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കൈക്കൂലികേസിൽ…

Read More

കൊല്ലത്ത് വൻ ലഹരി വേട്ട: 30 ലക്ഷത്തിന്റെ ഗുളിക ശേഖരവും 51.59 ഗ്രാം എംഡിഎംഎയും പിടിച്ചു

കൊല്ലം ∙ ജില്ലയിൽ വൻ ലഹരി വേട്ട; രണ്ടു യുവാക്കൾ പിടിയിൽ. ലഹരിക്കായി ഉപയോഗിക്കുന്ന 30 ലക്ഷത്തോളം രൂപ വിലവരുന്ന ഗുളികകളുമായി യുവാവ് ഇരവിപുരത്തും 50 ഗ്രാമിലധികം എംഡിഎംഎയുമായി മറ്റൊരു യുവാവ് ചിറക്കരത്താഴത്തുമാണ് പിടിയിലായത്. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവ്യർ (36) ആണ് ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 6200 വേദന സംഹാരി ഗുളികകൾ പിടികൂടി. മറ്റൊരിനത്തിൽപെട്ട 20 ഗുളികകളും പിടികൂടി. റീട്ടെയ്ൽ വിപണിയിൽ ഉദ്ദേശം…

Read More

ആക്രി പെറുക്കാനെത്തി, സ്വർണമാലയും ഫോണും കവരാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി വീട്ടമ്മ

വൈക്കം: ആക്രി പെറുക്കാനെന്ന വ്യാജേന എത്തിയ ശേഷം സ്വർണമാലയും ഫോണും മോഷ്ടിക്കാൻ ശ്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ കയ്യോടെ പിടികൂടി വീട്ടമ്മ. കവർന്ന സാധനങ്ങളുമായി ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ ബംഗാൾ സ്വദേശി റഹിമിനെ(40) ആണ് ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60) പരിസരവാസികളുടെ സഹായത്തോടെ പിടികൂടിയത്. മുച്ചക്ര വാഹനത്തിലാണ് ഇയാൾ ആക്രിസാധനങ്ങൾ പെറുക്കാനെന്ന വ്യാജേന എത്തിയത്. പേരക്കുട്ടിയുടെ സ്വർണമാലയും വീട്ടിലെ മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മൂന്നാംപിറന്നാൾ സമ്മാനമായി കുട്ടിയുടെ പിതാവ് രഞ്ജിത്തിന്റെ സുഹൃത്തുക്കൾ നൽകിയതായിരുന്നു മാല. ചൊവ്വാഴ്ച രാവിലെ മകൾ മനീഷയും കൊച്ചുമകളും…

Read More