ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമില്‍ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍

  62-ാം മിനിറ്റില്‍ ജോവാവോ ക്യാന്‍സലോയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഗോണ്‍സാലോ റാമോസ് ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ (90+4′) ക്രോയേഷ്യന്‍ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടി. ടൊറാന്റോ: ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകന്‍ ക്രിസ്റ്റ്യാനോ…

Read More

രാമന് കിട്ടിയ കാണിക്കയും കട്ടു; പണമൊളിപ്പിച്ചത് വസ്ത്രങ്ങളിലും സോക്സുകളിലും

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, എസ്ബിഐ അധികൃതരും സംശയത്തിന്റെ നിഴലില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച പണം എണ്ണുന്നതിനിടെ ജീവനക്കാര്‍ നടത്തിയ മോഷണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ എട്ട് പേരില്‍ അഞ്ച് പേരാണ് കാണിക്കപ്പണം എണ്ണുന്നതിനിടെ നോട്ടു കെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്സുകളിലും ഒളിപ്പിച്ചത്. ഈ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രാമക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങള്‍ അയോധ്യ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ കള്ളത്തരം…

Read More

മുംബൈയില്‍ കനത്ത മഴ;അതിതീവ്ര മഴയ്ക്ക് സാധ്യത

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ദുരിതം. വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉള്‍പ്പെടെ ബാധിച്ചു.വെസ്റ്റേണ്‍ ഹൈവേയില്‍ സാന്താക്രൂസ് ഈസ്റ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഈസ്റ്റേണ്‍ ഹൈവേയില്‍ കുര്‍ളയ്ക്കും സിയോണിനും ഇടയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രിയദര്‍ശിനി പാര്‍ക്കിന് സമീപത്തും ഗതാഗതം താറുമാറായി.കനത്ത മഴ തുടരുന്നതിനാല്‍ അടിയന്തര സേവനങ്ങള്‍ക്കായി ദുരന്തനിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്….

Read More

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തില്‍ അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയാണ് കത്ത് പരിശോധിക്കുക. എംപവേഡ് കമ്മിറ്റി നല്‍കുന്ന ശിപാര്‍ശകൂടി പരിഗണിച്ചാകും അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നല്‍കിയത്.ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം ഉള്‍പ്പെടുത്തിയാണ് കത്ത് നല്‍കിയിട്ടുള്ളത്. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സര്‍ക്കാരിന് കത്ത് നല്‍കിയത്. സാധാരണഗതിയില്‍ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം വേണമെന്നിരിക്കേയാണ്…

Read More

‘മദ്യ കമ്പനികളെ സഹായിക്കാന്‍ നീക്കം; മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു’; പിണറായി വിജയന്‍

നിയമസഭാസമ്മേളനത്തിന്റെ തിടുക്കപ്പെട്ട് ധനബില്‍ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭാ നടപടികളില്‍ മാറ്റം വരുത്തി. ബില്‍ പാസാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുകയായിരുന്നു ഉദ്ദേശം. ഏത് മാര്‍ഗത്തിലൂടെയും മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിര്‍ക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഇതാണ് പ്രതിപക്ഷത്തിന്റെ നയം. എന്നാല്‍ പ്രതീക്ഷിച്ച അനുഭവം അല്ല ഉണ്ടായത്. കോര്‍പ്പറേറ്റ് മുതലാളിമാരുടെ…

Read More

കുംഭമേളയില്‍ സംഭാവന കുമിഞ്ഞു; മോഷണത്തിന്റെ വ്യാപ്തികൂട്ടി പ്രതികള്‍: പണം ഒളിപ്പിച്ചിരുന്നത് ശുചിമുറിയില്‍

അയോധ്യ :  അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സംഭാവന മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ പണം അപഹരിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്ത്. 2025ലെ കുംഭമേളയുടെ സമയത്താണ് പ്രതികള്‍ കൂടുതല്‍ പണം മോഷ്ടിച്ചത്. ഇതിനു മുന്‍പും ചെറിയ അളവില്‍ അറസ്റ്റിലായ പ്രതികള്‍ പണം മോഷ്ടിച്ചിരുന്നു. എന്നാല്‍ കുംഭമേളയുടെ സമയത്ത് രാമക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരെത്തിയതോടെ വഴിപാടുകളിലും സംഭാവനകളിലും വലിയ വര്‍ധനവ് ഉണ്ടായി. ഇതോടെയാണ് പ്രതികള്‍ മോഷ്ടിക്കുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിച്ചത്. രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ച സംഭവത്തില്‍ എട്ടുപേരെയാണ് എസ്ഐടി…

Read More

. 2500 രൂപയുടെ ടിക്കറ്റിന് വെറും 538 രൂപ, യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ്

തിരുവനന്തപുരം: വനിതാ യാത്രക്കാര്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നടപ്പിലാക്കിയതിന് പിന്നാലെ വീണ്ടും വന്‍ പ്രഖ്യാപനവുമായി കെ.എസ്.ആര്‍.ടി.സി. ദക്ഷിണേന്ത്യയിയെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസ് വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ സൂപ്പര്‍ഫാസ്റ്റ് സര്‍വീസാണ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കാണ് ബസ് ടിക്കറ്റിന് എന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. സ്വകാര്യ സര്‍വീസുകള്‍ 800 രൂപ മുതല്‍ 2499 വരെ വിവധ തരം ബസുകള്‍ക്ക് ഈടാക്കുമ്പോള്‍ 538 രൂപ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നിരക്ക്. പ്രവര്‍ത്തന…

Read More

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഇന്ന് ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. കോര്‍പ്പറേഷന്‍ മുന്‍ എംഡി രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ വിഡി സതീശന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ മൂന്ന് തവണ അനുമതി നിഷേധിച്ചതിലാണ് ഇപ്പോള്‍ വിഡി സതീശന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നടപടി ക്രമങ്ങളിലെ പ്രശ്നങ്ങള്‍ മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും അതിനാലാണ് ആര്‍ ചന്ദ്രശേഖരനെ അടക്കം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നുമാണ് എല്‍ഡിഎഫ്…

Read More

തകയ്ച്ചി സനെ ഇന്ത്യയില്‍; 16-ാമത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി തകയ്ച്ചി സനെ ഇന്ത്യയില്‍. തന്ത്രപ്രധാനവും സാമ്പത്തികവുമായ വിവിധ മേഖലകളില്‍ സഹകരണം ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിയ സനെ തകയ്ച്ചി ന്യൂഡല്‍ഹിയിലാണ് വിമാനമിറങ്ങിയത്. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തിയ തകായ്ച്ചി ജൂലൈ ഒന്നു മുതല്‍ മൂന്നു വരെയാണ് ഇന്ത്യയിലുണ്ടാവുക. സാമ്പത്തിക ഇടപെടല്‍ വിപുലീകരിക്കുക, തന്ത്രപരമായ ഏകോപനം ശക്തിപ്പെടുത്തുക, അര്‍ദ്ധചാലകങ്ങള്‍, നിര്‍ണായക…

Read More

കെയ്ന്റെ ഇരട്ടയടി, ഡിആര്‍ കോംഗോ പൊരുതി വീണു; ത്രീ ലയണ്‍സ് ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍

അറ്റ്ലാന്റ: ഡിആര്‍ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിന്റെ 74ാം മിനിറ്റ് വരെ പിന്നില്‍ നിന്ന ശേഷമാണ് ത്രീ ലയണ്‍സിന്റെ ഗംഭീര തിരിച്ചുവരവിന് അറ്റ്ലാന്റ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികള്‍ സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആണ് ഇംഗ്ലണ്ടിനായി രണ്ട് ഗോളുകളും അടിച്ചത്. യുവതാരം അന്തോണി ഗോര്‍ഡോണിന്റെ മികച്ച നീക്കങ്ങളാണ് രണ്ട് ഗോളുകള്‍ക്കും വഴിവച്ചത്. എഴാം മിനിറ്റില്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിനെ മറികടന്ന് ബ്രയാന്‍ സിപ്പെംഗയാണ് ഡി.ആര്‍…

Read More