മദ്യനികുതി ഇളവ്; സര്‍ക്കാര്‍ നയത്തിനെതിരേ ലീഗ്, ‘ആശങ്കകള്‍ ദൂരീകരിക്കണം’,യു.ഡി.എഫില്‍ ഉന്നയിച്ചേക്കും
മലപ്പുറം: ഓപ്പറേഷന്‍ തൂഫാനിലൂടെ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനിടെ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ മുസ്ലിം ലീഗും മുസ്ലിം സംഘടനകളും. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിനെതിരേ രംഗത്തുവന്നു. ചൊവ്വാഴ്ച പാര്‍ട്ടി മുഖപത്രത്തിലും സമസ്ത മുഖപത്രത്തിലും എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം. ‘പിറക്കട്ടെ, ലഹരിമുക്ത ഗ്രാമങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ച യു.ഡി.എഫ്. സര്‍ക്കാരിനെ പ്രശംസിക്കുന്നതോടൊപ്പം മദ്യനികുതിയില്‍ ഇളവുനല്‍കാനുള്ള തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കുന്നുമുണ്ട്. ലഹരിയെ നാടുകടത്താനുള്ള…