മഹേശന്റെ മരണം: വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നെന്ന് സുധീരന്‍; മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: എസ്.എന്‍.ഡി.പി നേതാവും മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ മരണം എസ്ഐടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.എം. സുധീരന്‍. മഹേശന്റെ ഭാര്യ നല്‍കിയ സങ്കടഹര്‍ജി അടക്കമുള്ള പകര്‍പ്പും മുഖ്യമന്ത്രിക്ക് അയച്ചു. വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഡനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവന്‍ വെടിയേണ്ടിവന്നയാളാണ് കെ.കെ. മഹേശനെന്നും എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറികൂടിയായിരുന്ന മഹേശന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ…