അഭിജീത് ദീപ്കെയ്ക്ക് പാർലമെന്റ് സീറ്റ്

കോട്ടയം∙ ‘‘സിജെപിക്ക് രാഷ്ട്രീയ പ്രസ്ഥാനമായി മാറാൻ കഴിയില്ല. അതിനകത്തുള്ള ജെൻസീക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നവരല്ല. അഭിജീത് ദീപ്കെയ്ക്ക് ഒരു രാഷ്ട്രീയ ഓഫറുണ്ടാകും. ബിജെപി തന്നെ ഒരു ഓഫർ മുന്നോട്ടുവച്ചേക്കാം. പഞ്ചാബിലെ ചോദ്യപ്പേപ്പർ ചോർച്ചയാണ് സിജെപി അടുത്ത വിഷയമായി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്തോറും അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കും. അഭിജീത് പാർ‌ലമെന്റ് തിരഞ്ഞെടുപ്പിൽ‌ മത്സരിച്ചേക്കാം. അങ്ങനെ വന്നാൽ അഭിജീത്തിന് ഒരു പ്രാതിനിധ്യം കിട്ടിയേക്കാം. പക്ഷേ സിജെപിക്കു ഗുണമുണ്ടായെന്നു വരില്ല. വ്യക്തിപരമായ താൽപര്യങ്ങൾ സിജെപിയെ ബാധിച്ചേക്കാം. അഭിജീത് മത്സരിച്ചാൽ‌…

Read More

സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്

സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദ്യമുയർത്തുന്നു. വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് അവകാശപ്പെടുന്നവർക്കുമെതിരെയും മാധവ് രൂക്ഷമായ…

Read More

കുണ്ടറ കസ്റ്റഡി മരണം: അന്വേഷണം വേണം- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചുവെന്നും ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. അയൽവാസിയായ 13 കാരനെ…

Read More

‘പാറ്റകളുടെ സമരം’ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്

മാധ്യമ സിംഹാസനങ്ങളെ വിറപ്പിച്ച തെരുവിലെ ‘പാറ്റകള്‍’ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കരുത്ത്ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ ഇന്ന് വെറുമൊരു ഭരണകൂട ഭജനസംഘമായി അധഃപതിച്ചിരിക്കുന്നു. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കും അധികാരത്തിന്റെ ശീതളച്ഛായകള്‍ക്കും മുന്നില്‍ അവര്‍ ജനങ്ങളുടെ വിലാപങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍, ഡല്‍ഹിയുടെ തെരുവുകളില്‍ പടര്‍ന്ന ‘പാറ്റകളുടെ സമരം’ (കോക്രോച്ച് ജനതാ പാര്‍ട്ടി) ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ പരമാധികാരി ജനങ്ങള്‍ തന്നെയാണ് എന്ന വലിയ സത്യം ഉറക്കെ പ്രഖ്യാപിച്ചു.മാധ്യമങ്ങളുടെ മൗനവും അധികാരത്തിന്റെ പ്രീണനവുംഅധികാരത്തെ ചോദ്യം ചെയ്യേണ്ട മാധ്യമങ്ങള്‍, ഇന്ന് ഭരണകൂടത്തിന്റെ പബ്ലിക്…

Read More

അനാഹത് സിംഗ് ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻ

നയാഗ്ര: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി 18കാരി അനഹാത് സിംഗ്. കാനഡയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഈജിപ്തിന്റെ റുഖിയ സലീമിനെ 3-0ത്തിന് കീഴടക്കിയാണ് കിരീടനേട്ടം. 16 വർഷത്തെ ഈജിപ്തിന്റെ കുത്തക അവസാനിപ്പിച്ചാണ് അനാഹത് ചാമ്പ്യനായത്.

Read More

ധനുഷ് രാഷ്ട്രീയത്തിലേക്കോ? ആരാധകരോട് ക്ഷേമപ്രവർത്തനത്തിന് ആഹ്വാനം

ചെന്നൈ: രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി തമിഴ് നടനും സംവിധായകനുമായ ധനുഷിന്റെ ഏറ്റവും പുതിയ ആഹ്വാനം. ആരാധകരോട് സമൂഹ സേവനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും സജീവമാകാനായിരുന്നു ധനുഷിന്റെ പ്രസ്താവന. സിനിമയുടെ വിജയാഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ സ്വന്തം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് ഞായറാഴ്ച നടന്ന ആരാധക സംഗമത്തിൽ ധനുഷ് ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. ആരാധകരുടെ ഐക്യം സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു ധനുഷിന്റെ പ്രസ്താവന. വിദ്യാഭ്യാസ സഹായം, രക്തദാനം,…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹാട്രിക് തികച്ച് മീരാബായി, ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

ഗ്ലാസ്ഗോ: ഹാട്രിക് തികച്ച മീരാബായി ചാനുവിന്റെ ബലത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 വിഭാഗം ഭാരോദ്വഹനത്തിലാണ് ഗെയിംസ് റെക്കാഡോടെ മീരാബായ് സ്വര്‍ണം നേടിയത്. മീരയുടെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 190 കിലോഗ്രാം ഉയര്‍ത്തിയാണ് മീര സ്വര്‍ണം നേടിയത്. ഇതില്‍ സ്നാച്ചില്‍ ഉയര്‍ത്തിയ 85 കിലോഗ്രാം പുതിയ ഗെയിംസ് റെക്കോഡാണ്. ആദ്യ ശ്രമത്തില്‍ 82 കിലോഗ്രാം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ട മീര പിന്നീട് രണ്ടാം ശ്രമത്തിലാണ് 85…

Read More

എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ചു: കരുണാനിധിയുടെ ചെറുമകൾക്കെതിരെ കേസ്

ചെന്നൈ: ചെന്നൈയിൽ എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ചെറുമകൾ. സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകളായ കയൽവിഴിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കയൽവിഴിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ചെന്നൈയിലെ എസ്ബിഐ അഡയാർ ബ്രാഞ്ചിലാണ് സംഭവം നടന്നത്. ബാങ്ക് കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് നന്നാക്കാൻ മാനേജർ ആവശ്യപ്പെട്ടതിൽ…

Read More

അസമിൽ മോദിക്കെതിരെ മുദ്രാവാക്യവുമായി മന്ത്രിയുടെ മകൾ, ആരും ട്രോളരുതേയെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കടുത്ത പരാജയങ്ങളിലും മനംമടുത്ത് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി സമരരംഗത്തിറങ്ങിയ അസം മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷയെ ഗുണദോഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മകളുടെ പേരിൽ തന്റെ മന്ത്രിസഭയിലെ പ്രമുഖനായ കേശബ് മഹന്തയെ ആരും ട്രോളരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിൽ അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷ പങ്കെടുത്ത വീഡിയോ സോഷ്യൽ…

Read More

പരീക്ഷാ പരിഷ്കരണത്തിന് ദൗത്യസേന; നന്ദൻ നിലേക്കനി അധ്യക്ഷൻ: ഇൻസ്റ്റ വിഡിയോയിൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി∙ ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങൾ‌ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് പഠിക്കാനായി ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി അധ്യക്ഷനായ സംഘം രൂപീകരിച്ചെന്നും അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികളെടുക്കുമെന്നും മോദി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘‘വിദ്യാർഥികളുടെ ഭാവിക്കായി സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. അവരുടെ ഭാവിവച്ച് കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഞങ്ങൾ അതിവേഗ കോടതികൾ സ്ഥാപിച്ചു. വിദ്യാർഥികളുടെ ഭാവിയെ പറ്റി നമ്മൾ ചിന്തിക്കണം. നമ്മുടെ പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയവും…

Read More