ഇനി കേരളയല്ല,​ കേരളം ; ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി ആയിരിക്കും പേരുമാറ്റം നടപ്പാക്കുക. പേ​രു​ ​മാ​റു​മ്പോ​ൾ​ ​’​ഗ​വ​ൺ​മെ​ന്റ് ​ഒ​ഫ് ​കേ​ര​ളം​”​ ​എ​ന്ന് ​ഇ​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ൽ​ ​’​കേ​ര​ളം​ ​സ​ർ​ക്കാ​ർ​”​ ​എ​ന്നും​ ​മാ​റ്റ​ണം.​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​ ​കേ​ര​ളം​ ​നി​യ​മ​സ​ഭ​ ​എ​ന്നാ​വും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മു​ത​ൽ​ ​വി​ല്ലേ​ജ്…

Read More

പാലക്കാട്ട് വൻ ലഹരിവേട്ട; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്: ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഒലവക്കോട് വച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്റെ പിടിയിലാകുന്നത്. എംഡിഎംഎയ്‌ക്കൊപ്പം കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. വേങ്ങര സ്വദേശി അസറുദ്ദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ, കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ ഒരു കോടി രൂപ വില വരും. ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്ക് വേണ്ടിയാണ് ലഹരി കേരളത്തിലേക്കെത്തിച്ചത്. തമിഴ്നാട് നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ…

Read More

അതിജീവിതക്കെതിരെ പീഡനക്കേസിലെ പ്രതിയുടെ ഭീഷണിയെന്ന്

മലപ്പുറം: തിരൂരങ്ങാടി താലൂക്കിലെ മുന്നിയൂ‌രിൽ യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ ബന്ധുക്കൾക്ക് നേരെ വധഭീഷണി. നിരവധി കേസുകളിലെ പ്രതിയായ തിരൂർ സ്വദേശി അബ്ദുൽ അസീമാണ് (30) അതിജീവിതയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയത്. ഇരുട്ടിന്റെ മറവിൽ കണ്ടാൽ കരഞ്ഞുകാലുപിടിച്ചാലും വെറുതെ വിടില്ലെന്നാണ് പ്രതി അതിജീവിതയോടും ബന്ധുക്കളോടും പറഞ്ഞത്. തിരൂരങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതി നൽകിയവരോട് അബ്ദുൽ അസീം മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പ്രതി അതിജീവിതയ്ക്ക് അയച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു….

Read More

തൃശൂർ പാവറട്ടിയിൽ അമ്മയെ വെട്ടിക്കൊന്നു: മകൻ കസ്റ്റഡിയിൽ

തൃശൂർ: പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. തകരൻ വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ (46) പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ പറമ്പിൽ ജോലിചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ പിന്നീലൂടെയെത്തി കെട്ടിപ്പിടിച്ച് കഴുത്തറുക്കുകയായിരുന്നു. പിന്നാലെ വീടിനകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ഡോളിയുടെ തലയ്ക്ക് ആഴത്തിൽ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയി സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

Read More

ആലപ്പുഴയിൽ വീടിനുള്ളിൽ വൃദ്ധന്റെ മൃതദേഹം; കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടപ്പുരയ്‌ക്കൽ പടീറ്റതിൽ വാടകയ്‌ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ ശിവൻകുട്ടി തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും ശിവൻകുട്ടി വാതിൽ തുറന്നില്ല. തുടർന്ന് ചെറുമകൾ അയൽക്കാരെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വിരലടയാള…

Read More

നിതിൻ രാജിന്റെ മരണം: ഡിവൈഎസ്‌പി സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് ഹൈക്കോടതി

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ ഡോ. റാമിന്റ അറസ്റ്റിലുണ്ടായ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. സുധീർ കൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സവർക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകനെ നിങ്ങൾ അപ്പോൾതന്നെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. വിജിലൻസിൽ പരാതി നിലനിൽക്കെ എ.ഡി.ജി.പിയെ ഡി.ജി.പിയാക്കി. അജിത്കുമാറിനെയും ഉടൻ…

Read More

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ പി സമയവും പ്രദർശിപ്പിക്കണം- മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കണം. സംസ്ഥാനത്തെ താഴെത്തട്ടിലെ പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ…

Read More

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം ഒരുമാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

മുംബൈ ∙ പ്രശസ്ത നടി അനന്യ രാജ് (27) അന്തരിച്ചു. ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈ 15-ന് ഉറക്കത്തിനിടെ അനന്യ രാജ് അന്തരിച്ചുവെന്നാണ് കുടുംബം സ്ഥിരീകരിച്ചത്. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിനു ശേഷമാണ് കുടുംബം ഇൻസ്റ്റഗ്രാമിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്. ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്നെഴുതിയതിനു ശേഷമാണ് കുടുംബം നടിയുടെ മരണവിവരം പുറത്തുവിട്ടത്.”ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15-ന് പുലർച്ചെ അനന്യ മരിച്ചുവെന്ന് വളരെ…

Read More

കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, അനില്‍ ആന്റണിയും തല്‍സ്ഥാനത്ത് തുടരും; എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയും മുന്നില്‍ക്കണ്ട് ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹി നിരയെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കിയ പട്ടികയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. കേരളത്തില്‍ നിന്നുള്ള യുവനേതാവ് അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തല്‍സ്ഥാനത്ത് തുടരും. അതേസമയം, മലയാളി നേതാവായ എ.പി. അബ്ദുള്ളക്കുട്ടിയെ…

Read More

ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്

ലഖിസരായി: ബീഹാറിലെ ലഖിസരായിലുള്ള അശോക്‌ധാം ക്ഷേത്രത്തിൽ ഇന്ന് രാവിലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 6.30നും 6.45നും ഇടയിൽ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. തിരക്കിനിടെ വൈദ്യുത തൂൺ വീണ് ആളുകൾക്ക് ഷോക്കേറ്റതായും റിപ്പോർട്ടുണ്ട്. ശ്രാവണ മാസത്തിന്റെ ആരംഭം ആയതിനാലാണ് ഇവിടെ ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം പറയാനാകൂവെന്ന് ഡിവിഷണൽ…

Read More