പാര്‍ലമെന്ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാര്‍ ഡാമും; തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും
കൊച്ചി: പാര്‍ലമെന്ററി ഉപസമിതിയുടെ സിറ്റിംഗില്‍ മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയ്ക്ക്. നാളെ മൂന്നാറില്‍ തുടങ്ങുന്ന ജലവിഭവ വിഷയങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉള്‍പ്പെടുത്തി. ജെബി മേത്തര്‍ എംപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിന്റെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തില്‍ ആവശ്യപ്പെടും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യവും ചര്‍ച്ചയാവും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. മുല്ലപ്പെരിയാര്‍…