വെനസ്വേലയെ പിടിച്ചുകുലുക്കി ഭൂകമ്പം; മരണ സംഖ്യ 164, രാജ്യത്ത് അടിയന്തരാവസ്ഥ

കാരക്കസ് :  വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 164 ആയി. 971 പേര്‍ക്കു പരുക്കേറ്റു. മരണ സംഖ്യ 10,000 മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് 3 പേര്‍ മരിച്ചതായി പ്രാദേശിക മേയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസില്‍ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂര്‍ണമായി തകര്‍ന്നു വീണു. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത്…

Read More

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അസിം മുനീറിനെ വധിക്കാന്‍ മൊസാദ് പദ്ധതിയിട്ടു, നിര്‍ദേശം നല്‍കിയത് നെതന്യാഹു’

  ലണ്ടന്‍ ന്മ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വധിക്കാന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് പദ്ധതിയിട്ടതായി പ്രമുഖ ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ സൈനിക ഇന്റലിജന്‍സ് ഈ വിവരം ചോര്‍ത്തുകയും പദ്ധതി പരാജയപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ മരിയോ നൗഫലുമായി എക്‌സില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പെപ്പെ എസ്‌കോബാര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. അങ്ങേയറ്റം…

Read More

പശ്ചിമബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്ത ആഴ്ച; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ സുവേന്ദു സര്‍ക്കാര്‍

  സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അടുത്ത ആഴ്ച സംസ്ഥാന നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കും. പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പാണിത്. മതം ഏതായാലും എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്ത് വിഹിതം, ദത്തെടുക്കല്‍, പിന്‍തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മതാധിഷ്ഠിത വ്യക്തിനിയമങ്ങള്‍ക്ക് പകരം പൊതുവായ നിയമങ്ങള്‍ കൊണ്ടുവരാനാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. ബില്‍ പാസാക്കുകയാണെങ്കില്‍, സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവില്‍ കോഡിലേക്ക് നീങ്ങുന്ന നാലാമത്തെ ബിജെപി…

Read More

വീണയെ ഇഡി ചോദ്യംചെയ്തത് ഒന്‍പത് മണിക്കൂര്‍; വീണ്ടും ചോദ്യംചെയ്യും

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ ടിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഒന്‍പത് മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ നീണ്ടത്. ഇത് രണ്ടാംവട്ടമാണ് വീണയെ ഇഡി ചോദ്യംചെയ്യുന്നത്. രാവിലെ ഒന്‍പതരയോടെയാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. പത്തരയോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. അടുത്ത ചോദ്യംചെയ്യലിന്റെ തീയതി വ്യക്തമല്ല. ഉടനുണ്ടാകുമെന്നാണ് സൂചന. കേസില്‍ വീണ ഉള്‍പ്പെടെ ഏഴുപേരെയാണ് ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടുള്ളത്. നേരത്തെ, വീണയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ്…

Read More

പാസ്‌പോട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് ഇത്. വിദേശത്തുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയാണ് പാസ്‌പോര്‍ട്ട് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ ദിനമായ ജൂണ്‍ 24-നായിരുന്നു വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയത്. ആഗോളതലത്തില്‍ പാസ്‌പോര്‍ട്ടിന്റെ സ്വീകാര്യ വര്‍ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ബയോമെട്രിക് വിവരങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള ചിപ്പ് അധിഷ്ടിത ഇ-പാസ്‌പോര്‍ട്ട് നടപടികള്‍ വിവരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ മന്ത്രാലയം ഇക്കാര്യം എടുത്തുപറഞ്ഞത്. 1967-ലെ പാസ്‌പോര്‍ട്ട്…

Read More

റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റം; നടപടിയില്‍ ഇടപെട്ട് ട്രൈബ്യൂണല്‍, ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസീല്‍ദാര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേചെയ്തു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ എന്‍. വാസുദേവന്‍ സ്റ്റേചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവാണിതെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവര്‍ത്തനം എന്നിവ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനുമാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റ…

Read More

അടി തിരിച്ചടി, ഹെയ്തിയെ കീഴടക്കി മൊറോക്കോ നോക്കൗട്ടില്‍

വാഷിങ്ടണ്‍: ഹെയ്തിയെ കീഴടക്കി മൊറോക്കോ നോക്കൗട്ടില്‍. പിന്നിട്ടുനിന്ന ശേഷം തിരിച്ചുവന്നാണ് മൊറോക്കോ വിജയിച്ചുകയറിയത്. രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ജയം. അതോടെ ടീം നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പ് സിയില്‍ രണ്ടാമതായാണ് ടീമിന്റെ നോക്കൗട്ട് പ്രവേശം. 10-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോയുടെ സെല്‍ഫ് ഗോളാണ് ഹെയ്തിക്ക് ലീഡ് സമ്മാനിക്കുന്നത്. പിന്നീട് മുന്നേറ്റങ്ങള്‍ തുടര്‍ന്ന ഹെയ്തി മൊറോക്കോയെ വിറപ്പിച്ചു. ഹെയ്തിയുടെ മുന്നേറ്റങ്ങളെ തടയാന്‍ മൊറോക്കോ പാടുപെട്ടു. കിട്ടിയ അവസരങ്ങളില്‍ മൊറോക്കോയും കളിച്ചു. 39-ാം മിനിറ്റില്‍ അഷ്റഫ് ഹക്കീമിയിയൂടെ സമനില പിടിച്ചു. എന്നാല്‍…

Read More

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്ഐഒ

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണ ടിയെ അടുത്തഘട്ടത്തില്‍ ചോദ്യം ചെയ്യുക എസ്എഫ്ഐഒ കൈമാറിയ രേഖകള്‍ മുന്‍നിര്‍ത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു.134 രേഖകള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും കുറ്റപത്രം മാത്രമാണ് നേരത്തെ ലഭ്യമാക്കിയിരുന്നത്. കേസിന്റെ ഭാഗമായി ഇന്നലെ വീണ ടി യുടെ ലോക്കര്‍ തുറന്നു പരിശോധിച്ചെങ്കിലും കേസുമായി…

Read More

പനിച്ച് വിറച്ച് കേരളം; പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം

പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണ്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു.അതേസമയം, സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 166 പേര്‍ക്ക് രോഗബാധയുണ്ടായി. ആറു മരണവും…

Read More

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മര്‍; മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍

ഫിഫ ലോകകപ്പില്‍ മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളത്തിലെത്തി.മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയര്‍ത്തി രണ്ടാം ?ഗോള്‍ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോള്‍. 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ വീണ്ടും പന്ത്…

Read More