വിവാഹത്തിന് വീട്ടുകാർ എതിർത്തു; സർക്കാർ ആശുപത്രിയിൽ യുവഡോക്ടർ ജീവനൊടുക്കി
ന്യൂഡൽഹി: വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചതിൽ മനംനൊന്ത് യുവഡോക്‌ടർ സർക്കാർ ആശുപത്രിയിൽ ജീവനൊടുക്കി. ഡൽഹി സർക്കാരിന്റെ അരുണ ആസഫ് അലി ആശുപത്രിയിലാണ് 35കാരനായ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ സഹപ്രവർത്തകയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ ഇത് എതിർത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അരുണ ആസഫ് അലി ആശുപത്രിയിലെ അനസ്‌തീഷ്യ വിഭാഗത്തിൽ റെസിഡന്റ് ഡോക്‌ടറായിരുന്ന പഞ്ചാബ് ലുധിയാന സ്വദേശി സിമർപ്രീത് സിംഗ് ആനന്ദ് ആണ് മരിച്ചത്. മൂന്ന് വർഷമായി ഇവിടെ ജോലി…