പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; ആറു പ്രതികൾ പിടിയിൽ

കൊച്ചി: പാലാരിവട്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി സ്വർണവും പണവുമടക്കം കവർന്ന കേസിൽ ആറു പ്രതികൾ പിടിയിൽ. ഇതിൽ രണ്ടുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്.
നാലുമലയാളികളും അന്യസംസ്ഥാന തൊഴിലാളികളും അടങ്ങുന്ന സംഘമാണ് വാടകവീട്ടിൽ അതിക്രമിച്ചു കയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിച്ച് അപമാനിച്ചും കവർച്ച നടത്തിയത്. പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപമുള്ള വീടകവീട്ടിലായിരുന്നു അതിക്രമം നടന്നത്. അസാം,​ ബംഗാൾ സ്വദേശികളായ പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ ഏഴുപേർ താമസിച്ചിരുന്ന വീട്ടിൽ പുലർച്ചെയായിരുന്നു അതിക്രമം. മാരാകയുധങ്ങളുമായി എത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിലുകൾ അകത്ത് നിന്ന് പൂട്ടിയതായി എഫ്.ഐ.ആറിൽ പറയുന്നു. തൊഴിലാളികളെ ഇവർ ശാരീരികമായും ഉപദ്രവിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റിയ ശേഷം ഇതിലൊരാളുടെ ഒരുപവന്റെ മാലയും മറ്റൊരാളുടെ 4 ഗ്രാമിന്റെ സ്വർണക്കമ്മലപം കവർുകയും ചെയ്തു.
3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ,​ 1.20 ലക്ഷം രൂപ,​ പഴ്സ്,​ എ.ടി.എം കാർഡുകൾ,​ ഐ.ഡി കാർഡുകൾ ,​ 120000 രൂപവില വരുന്ന സ്വർണമാല,,​ 60000 രൂപ വിലവരുന്ന സ്വർണക്കമ്മൽ എന്നിവ ഉൾപ്പെടെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *