‘നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചു’; ഇന്ത്യന്‍ നാവികര്‍ക്കുനേരെ നടന്ന ആക്രമണം സ്ഥിരീകരിച്ച് യുഎസ്
ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് ഗിനിയ-ബിസാവു പതാകയുള്ള ഇന്ത്യന്‍ നാവികരടങ്ങിയ ‘എംടി ജല്‍വീര്‍’ എന്ന കപ്പലിനെ ലക്ഷ്യമാക്കി യുഎസ് സൈന്യം രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാനില്‍നിന്ന് എണ്ണ കടത്താന്‍ ശ്രമിച്ചതും യുഎസ് സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതുമാണ് ആക്രമണത്തിന് കാരണമായതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സിലൂടെ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഒമാന്‍ തീരത്ത് ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ക്ക് നേരെ യുഎസ് സൈന്യം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. നേരത്തെ പലാവു പതാകയുള്ള ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന്…