രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായി

രണ്ട് വർഷത്തോളം താൻ കടുത്ത നാർസിസിസ്റ്റിക് അബ്യൂസിനും മാനസിക-ശാരീരിക ചൂഷണങ്ങൾക്കും ഇരയായിരുന്നു എന്ന നടി അനുപമ പരമേശ്വരന്റെ തുറന്നുപറച്ചിൽ സിനിമാ ലോകത്ത് ചർച്ചയാകുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലുണ്ടായ കടുത്ത ട്രോമകളെക്കുറിച്ച് വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ അനുപമ തയ്യാറായില്ല. എന്നാൽ താൻ നേരിട്ട വൈകാരിക ചൂഷണങ്ങളെക്കുറിച്ച്  ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം പങ്കുവെച്ചത്. താൻ സാമ്പത്തിക നേട്ടങ്ങൾക്കോ ഉയർന്ന പദവിക്കോ വേണ്ടിയാണ് പ്രണയബന്ധത്തിൽ തുടർന്നതെന്നും ‘പണം കായ്ക്കുന്ന മരത്തിൽ പിടിച്ചു’ എന്നും…

Read More

വിധി പാലിച്ചില്ല ,ചിട്ടി കമ്പനി ചെയർമാന് വാറണ്ട്

തൃശൂർ :വിധി പ്രകാരം 1,65,000 രൂപ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കുറിക്കമ്പനി ചെയർമാന് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശി ചാലിശ്ശേരി കാളത്തോട്ടുകാരൻ വീട്ടിൽ സോജു ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലുള്ള ഒളരി ലിറ്റിൽ ഫ്ലവർ കറീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. കുറി കളിലെ ബോണസ് തുക നൽകാതിരുന്നതിനെത്തുടന്ന് സോജു ഫയൽ ചെയ്ത ഹർജിയിൽ 1,50,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും…

Read More

മേൽപുത്തൂരിൽ മൂന്നര പതീറ്റാണ്ട് പിന്നിട്ട നാദാർച്ചനയുമായി നാദബ്രഹ്മം

തൃശ്ശൂർ: നാദബ്രഹ്മം ഫൗണ്ടേഷൻ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമർപ്പിയ്ക്കുന്ന 37-ാമത് ഗുരുവായൂർ സംഗീതാർച്ചന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ലോകസമാധാനത്തിനും ഭാരതത്തിന്റെ അഖണ്ഡതക്കും ഐശ്വര്യത്തിനുമായി 1988ൽ ആരംഭിച്ച സംഗീതാർച്ചനയുടെ തുടർച്ചയായാണ് ഈ മഹത് കർമ്മം ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് നിർവഹിക്കും.രാവിലെ 7.30 മുതൽ വൈകിട്ട് 6 മണി വരെ നീളുന്ന സംഗീതാർച്ചനയിൽ…

Read More

എറണാകുളത്ത് ഇരുപത്തിനാല് കാരിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി: വടക്കൻ പരവൂരിൽ ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശി സുരമ്യ എന്ന ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരമ്യയുടെ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇന്നുരാവിലെ പത്തുമണിയോടെ ഷിബിന്റെ വീട്ടിലായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ ആറുവർഷത്തിലേറെയായി പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും സുരമ്യ ഇവിടേയ്ക്ക് വരാറുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ന് രാവിലെയും ഇവിടെയെത്തിയത്. ഇരുവരും അകത്തെ മുറിയിലിരുന്ന് സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ഷിബിൻ സുരമ്യയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഈ സമയം ഷിബിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ എന്താണ്…

Read More

മദ്യപാനത്തിനിടെ ‘വരത്തൻ’ എന്നുവിളിച്ചു, 30കാരനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കര മൂഴിക്കോടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽ കുമാറിനെ (41) പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് ആറുമണിക്കും രാത്രി 11.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സുനിൽ കുമാറിന്റെ വീട്ടിലാണ് കൊല നടന്നത്. ആദർശും സുനിൽകുമാറും ഇവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. സുനിൽ കുമാർ മറ്റൊരു സ്ഥലത്തുനിന്ന് ഇവിടെയെത്തി താമസിച്ചുവരികയായിരുന്നു. സുനിൽ കുമാറിനെ ‘വരത്തൻ’ എന്ന് ആദർശ്…

Read More

ഭർത്താവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടാൻ നീക്കംനടത്തിയ യുവതി അറസ്റ്റിൽ. ഭർത്താവിനെ ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കി ബാറ്റ് കൊണ്ട് മർദിച്ച് കൊലപ്പെടുത്താനായിരുന്നു യുവതിയുടെ ശ്രമം. മഹാരാഷ്‌ട്രയിലെ ബർമതിയിൽ താമസിക്കുന്ന ഷർമിള പ്രവീൺ ജഗപ്‌ത് (38) ആണ് അറസ്റ്റിലായത്. ദൃശ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന വിധമായിരുന്നു യുവതിയുടെ നീക്കമെന്ന് പൊലീസ് പറയുന്നു.   ജൂലായ് 30നാണ് യുവതി ഭർത്താവിനെ കൊല്ലാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതോടെ പ്രവീൺ രണ്ട് ദിവസത്തോളം അബോധാവസ്ഥയിലായി. ഓഗസ്റ്റ് ഒന്നിന്…

Read More

സിബിഐ ഓഫീസർ ചമ‍ഞ്ഞ് വയോധികനിൽ നിന്ന് പത്തുകോടി രൂപ തട്ടിയെടുത്തു; റീൽസ് താരം അറസ്റ്റിൽ

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ വയോധികനിൽ നിന്ന് പത്ത് കോടി രൂപ തട്ടിയെടുത്ത കേസിൽ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. ഛത്രപതി സംഭാജിനഗർ സ്വദേശിയായ രോഹൻ ജാദവാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ടുകളും മറ്റ് വരുമാന മാർഗങ്ങളും പൊലീസ് മരവിപ്പിച്ചതോടെ ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.   2026 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സിബിഐ ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുസംഘം വയോധികനെ ബന്ധപ്പെട്ടത്. കേസിലകപ്പെട്ടിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റിലാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. നിയമ നടപടികൾ ഒഴിവാക്കാനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10.74…

Read More

മെസി വിവാദം: സർക്കാർ ഫയലുകളിൽ പലതും ലഭ്യമല്ല

തിരുവനന്തപുരം: മെസി വിവാദത്തിൽ പല സർക്കാർ ഫയലുകളും ലഭ്യമല്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോൺസർ പണം നൽകിയോ ഇല്ലയോ എന്നതല്ല വിഷയം. പരിപാടിക്കായി സ്വകാര്യ ഇവന്റ് മാനേജ്മെന്റിനെ തിരഞ്ഞെടുത്തതിലടക്കം പല കാര്യങ്ങളിലും വ്യക്തതക്കുറവുണ്ട്. അതെല്ലാം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മെസി വിഷയത്തിൽ സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു.   അതേസമയം, മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ…

Read More

ആഗസ്റ്റ് 15ന് തുടർചിത്രീകരണം , ജയസൂര്യയുടെ മായൻ കുട്ടിക്കാനത്ത്

ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ – ചാപ്ടർ 1 എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ആഗസ്റ്റ് 15ന് കുട്ടിക്കാനത്ത് ആരംഭിക്കും. ഈ ഷെഡ്യൂളിൽ ജയസൂര്യ ജോയിൻ ചെയ്യും. ഉസ് ബെക്സ്ഥാനിൽ ആയിരുന്നു മായന്റെ ആദ്യ ഷെഡ്യൂൾ . ഈ ഷെഡ്യൂളിൽ വിജയ് ബാബു മാത്രമാണ് പങ്കെടുത്തത്. കുട്ടിക്കാനത്തിന് പുറമെ മൂന്നാറിലും വാഗമണ്ണിലും കോട്ടയത്തും ചിത്രീകരണം ഉണ്ടാകും . നൈല ഉഷ ആണ് നായിക. -ഡാർക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അദൃശ്യ ശക്തിയുമായി…

Read More

വാടകവീട് ഇടിച്ചുതകർത്ത സംഭവം; പിന്നിൽ വൻ ആസൂത്രണമെന്ന് എഫ്‌ഐആർ

കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റാൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം. ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ ഉടമകൾ പൊലീസിസിൽ വ്യാജ പരാതി നൽകി. അബ്‌ദുൾ വാഹിദിനെയും സുഹറ ബീവിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയം നോക്കി ജെസിബി കൊണ്ട് വീട് തകർക്കുകയായിരുന്നു. ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ…

Read More