തൃശ്ശൂർ: നാദബ്രഹ്മം ഫൗണ്ടേഷൻ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമർപ്പിയ്ക്കുന്ന 37-ാമത് ഗുരുവായൂർ സംഗീതാർച്ചന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ലോകസമാധാനത്തിനും ഭാരതത്തിന്റെ അഖണ്ഡതക്കും ഐശ്വര്യത്തിനുമായി 1988ൽ ആരംഭിച്ച സംഗീതാർച്ചനയുടെ തുടർച്ചയായാണ് ഈ മഹത് കർമ്മം
ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് നിർവഹിക്കും.രാവിലെ 7.30 മുതൽ വൈകിട്ട് 6 മണി വരെ നീളുന്ന സംഗീതാർച്ചനയിൽ പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ എം. ഡി. സോമശേഖറിന്റെ നേതൃത്വത്തിൽ നൂറോളം ഗായകർ പങ്കെടുക്കും.
സ്വാമി ചിന്മയാനന്ദയുടെ അനുഗ്രഹത്തോടെ 1988ൽ ആരംഭിച്ച നാദബ്രഹ്മം ഫൗണ്ടേഷൻ, കഴിഞ്ഞ 36 വർഷമായി സംഗീതവും സേവനവും സമന്വയിപ്പിച്ച് പ്രവർത്തിച്ചുവരുന്ന സാംസ്കാരിക-ജീവകാരുണ്യ പ്രസ്ഥാനമാണ്.
സംഗീതത്തെ കേവലം കലാരൂപമായി മാത്രം കാണാതെ സമാധാനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മാധ്യമമായി ഉയർത്തിപ്പിടിക്കുകയാണ് നാദബ്രഹ്മം ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാദബ്രഹ്മം ഫൗണ്ടേഷൻ ട്രസ്റ്റിമാരും ഭാരവാഹികളുമായ തൃശൂർ എച്ച് ഗണേഷ്, മഞ്ജുള ബാലചന്ദ്രൻ, നിർമൽ കുമാർ, ജലജ വിശ്വനാഥ്, ബാലകൃഷ്ണൻ കാറളം എന്നിവർ വാർത്ത സമ്മേളത്തിൽ പങ്കെടുത്തു