സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ ∙ സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് വന്നതിനു പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് (51) കുഴഞ്ഞുവീണ് മരിച്ചത്.  രാവിലെ പഞ്ചായത്ത് യോഗത്തിന് എത്തിയപ്പോഴാണ് ദീപ ഓഫിസിൽ കുഴഞ്ഞുവീണത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു.കഴിഞ്ഞ ദിവസം ദീപയെ ചൊക്ലി പഞ്ചായത്തിൽ നിന്നും പിണറായി ഗ്രാമ പഞ്ചായത്തിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നിരുന്നു. ഓഫിസിലേക്ക് ദൂരം കൂടുതലുണ്ടെന്ന് സഹപ്രവർത്തകരോട് ദീപ വിഷമം പങ്കുവച്ചിരുന്നു. ആദ്യം ദീപയെ…

Read More

ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ; ലോഗ് ബുക്ക് സൂക്ഷിച്ചില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ ലോഗ്ബുക്ക് സൂക്ഷിക്കണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ എന്തുകൊണ്ടാണ് ലോഗ് ബുക്ക് സൂക്ഷിക്കാത്തത് എന്നതുസംബന്ധിച്ച് ചെയർമാൻ ഇതുവരെ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. മുൻ ചെയർമാൻ എം.കെ. സക്കീറും യാത്രാ വിവരങ്ങൾ മറച്ചുവെച്ചതായി വിവരങ്ങളുണ്ട്. ​കഴിഞ്ഞ ഒൻപത് വർഷമായി പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക്…

Read More

നീറ്റ് ചോദ്യപ്പേപ്പർ ആത്മഹത്യ ചെയ്ത ഐജ മഹേഷിന്റെ സഹോദരൻ മരിച്ച നിലയിൽ

മംഗളൂരു ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന്, പുനഃപരീക്ഷാ പരിശീലനത്തിനിടെ ആത്മഹത്യ ചെയ്ത ഐജ മഹേഷിന്റെ സഹോദരനെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് (24) ബജ്പെയ്ക്കടുത്ത മറവൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ അർജുൻ രാത്രിയോടെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഇന്നു രാവിലെ മുറി തുറക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും കുടുംബാംഗങ്ങളും എത്തി വാതിൽ തുറന്നപ്പോൾ തൂങ്ങി…

Read More

കൊളംബിയയിൽ ശക്തമായ ഭൂചലനം,​ കെട്ടിടങ്ങൾ തകർന്നു,​ നിരവധി പേർക്ക് പരിക്ക്

ബൊഗോട്ട : കൊളംബിയയുടെ പ‌ടിഞ്ഞാറൻ മേഖലയായ ചോക്കോ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം. നിരവധിപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ബൊഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. അയൽ രാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർ‌ട്ടുകളുണ്ട്.   ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് സാൻജോെസെ ഡെൽ പാൽമർ നഗരത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി കൊളംബിയയുടെ നാഷണൽ യൂണിറ്റ് ഫോർ ഡിസാസ്റ്റർ…

Read More

പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹത

കൊല്ലം: പരവൂരിൽ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. 96കാരിയായ തങ്കമ്മയും മകൻ ശിവദാസനുമാണ് (70) മരിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വാതിൽ ഉള്ളിൽനിന്ന് പൂട്ടിയിരുന്നതായാണ് വിവരം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ അണച്ചപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപ പരാമ‌ർശം; ടി ജി മോഹൻദാസിന് ജാമ്യം നൽകി കോടതി

കൊച്ചി: അധിക്ഷേപ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം നൽകി കോടതി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഡൽഹി ജന്തർമന്ദറിൽ കോക്രോച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ സമരംചെയ്‌ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിലാണ് മോഹൻദാസ് അറസ്റ്റിലായത്.   അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം, അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റങ്ങളിൽ അകപ്പെടരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. മോഹൻദാസിന്റെ…

Read More

സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള ബലപ്രയോഗം തെറ്റ്- രാഹുൽ ഗാന്ധി

ന്യൂഡൽഹി : ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് നേരെ ബലംപ്രയോഗിക്കുന്നത് തെറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് പൂർണ അവകാശമുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു. വിഷയത്തിൽ ആദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്. ചർച്ചകളിലൂടെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കൂ. ജാർഖണ്ഡ് സർക്കാർ ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേട്ട് പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.   നേരത്തെ ജാർഖണ്ഡ്…

Read More

ഇറാനെതിരെ വമ്പന്‍ സൈനിക നീക്കങ്ങളില്‍ നിന്ന് യുഎസ് പിന്മാറുന്നു? പകരം സാമ്പത്തിക ഉപരോധത്തില്‍ പൂട്ടിക്കെട്ടാൻ ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ പ്രഖ്യാപിച്ച വലിയ സൈനിക നീക്കങ്ങളില്‍ നിന്ന് പെട്ടെന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമേല്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പകരം, കടുത്ത സാമ്പത്തിക ഉപരോധവും നയതന്ത്ര സമ്മര്‍ദ്ദവും ശക്തമാക്കി രാജ്യത്തെ പൂര്‍ണ്ണമായി തളര്‍ത്താനാണ് അമേരിക്കന്‍ നീക്കം. പ്രമുഖ മാധ്യമമായ ‘ആക്‌സിയോസി’ന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഈ നിര്‍ണ്ണായക സൂചനകള്‍ നല്‍കിയത്. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങളിലും ആവശ്യങ്ങളിലും ഇറാന്‍ വഴങ്ങാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തിക സമ്മര്‍ദ്ദം എന്ന തന്ത്രത്തിലേക്ക് ട്രംപ് കളം മാറ്റിച്ചവിട്ടുന്നത്….

Read More

ജന്തർമന്തർ പ്രക്ഷോഭത്തിന് പിന്നിൽ എ.എ.പി ഗൂഢാലോചന, ലക്ഷ്യമിട്ടത് മോദിയെ

ന്യൂഡൽഹി: ഡൽഹി രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ആം ആദ്മി പാർട്ടിക്കും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ പുതിയ ആരോപണങ്ങളുമായി ബി.ജെ.പിരംഗത്ത്. കോക്രോച്ച് ജനതാ പാർട്ടി എന്നത് എ.എ.പിയുടെ ഒരു ‘പെറ്റ് പ്രോജക്റ്റ്’ മാത്രമാണെന്നും കഴിഞ്ഞ മാസം ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ യഥാർത്ഥ അജണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടുക മാത്രമായിരുന്നുവെന്നും ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഈ പ്രക്ഷോഭത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും സി.ജെ.പി സ്ഥാപകൻ…

Read More

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിലും കേരള ബി.ജെ.പിയിൽ ഞെട്ടിക്കുന്ന സാമ്പത്തിക തട്ടിപ്പ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) പേരിൽ സംസ്ഥാന ബി.ജെ.പിയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ യാത്രാച്ചെലവുകൾ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമ്പോഴാണ്, സുരക്ഷാസേനയുടെ യാത്രാച്ചെലവെന്ന പേരിൽ 3.24 ലക്ഷം രൂപയുടെ വ്യാജ ബില്ലുകൾ പാർട്ടി പാസാക്കിയെടുത്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഓഡിറ്റ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഈ തട്ടിപ്പിന്റെ ഔദ്യോഗിക രേഖകൾ പുറത്തുവന്നു. ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വി.ഐ.പികൾക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത്…

Read More