സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ ∙ സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് വന്നതിനു പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് (51) കുഴഞ്ഞുവീണ് മരിച്ചത്.  രാവിലെ പഞ്ചായത്ത് യോഗത്തിന് എത്തിയപ്പോഴാണ് ദീപ ഓഫിസിൽ കുഴഞ്ഞുവീണത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു.കഴിഞ്ഞ ദിവസം ദീപയെ ചൊക്ലി പഞ്ചായത്തിൽ നിന്നും പിണറായി ഗ്രാമ പഞ്ചായത്തിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നിരുന്നു. ഓഫിസിലേക്ക് ദൂരം കൂടുതലുണ്ടെന്ന് സഹപ്രവർത്തകരോട് ദീപ വിഷമം പങ്കുവച്ചിരുന്നു. ആദ്യം ദീപയെ മട്ടന്നൂർ നഗരസഭയിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്. പതിനഞ്ച് ദിവസം മുൻപ് വന്ന ഈ ഉത്തരവ് പിന്നീട് തിരുത്തി കുറച്ചുകൂടി അടുത്തുള്ള പിണറായിയിലേക്ക് ആക്കിയിരുന്നു. കോഴിക്കോട് സ്വദേശിയാണ് ദീപലേഖ.

Leave a Reply

Your email address will not be published. Required fields are marked *