രാത്രിയിൽ പ്രസവ വേദനയുമായി റോഡരികിൽനിന്ന യുവതിയുടെ അരികിലേക്ക് മാലാഖയായി ലിറ്റി ജോയി
പാലാ∙ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ്. യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു…