പാലിയേക്കര ടോൾ പ്ലാസ കടന്ന് അർജുൻ ആയങ്കി, ദൃശ്യങ്ങൾ പുറത്ത് ; വടക്കുംനാഥ ക്ഷേത്ര മൈതാനത്തുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്
തൃശൂർ : പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കിയുടെ എഫ്.ബി പോസ്റ്റ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് , അതിനിടെ അർജുന്റെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തൃശൂർ പൊലീസ് ചോദ്യം ചെയ്തുവരുന്നു. അർജുന്റെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തിയതിനാൽ നഗരത്തിൽ പൊലീസ് വ്യാപക…