ഞാൻ ദയാവധം സ്വീകരിക്കാൻ പോകുന്നു: വെളിപ്പെടുത്തലുമായി യുവ യൂട്യൂബർ

ഗ്ലൗസെസ്റ്റർ, മാസച്യുസിറ്റ്‌സ്∙ ലോക പ്രശസ്ത യുട്യൂബർ താൻ ദയാവധം സ്വീകരിക്കാൻ പോകുന്നതായി വെളിപ്പെടുത്തി രംഗത്ത്. സ്വിറ്റ്‌സര്‍ലൻഡില്‍ വച്ച് ഡോക്ടറുടെ സഹായത്തോടെ ദയാവധം സ്വീകരിക്കുന്നതിനാണ് മാക്സ് ഗിലാർഡി (38) പദ്ധതിയിട്ടിരിക്കുന്നത്. മാസച്യുസിറ്റ്‌സിലെ ഗ്ലൗസെസ്റ്റർ സ്വദേശിയാണ് മാക്സ്. ഞായറാഴ്ച തന്റെ പേജിൽ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ പങ്കുവച്ചാണ് മാക്സ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുരുതരമായ രോഗവുമായി മല്ലിടുകയാണ്. സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടി. ഒന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് യുഎസിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ദയാവധം സ്വീകരിക്കാൻ പോകുന്നതിനുള്ള പദ്ധതി…

Read More

കോൺസ്റ്റബിളിന്റെ മുഖത്തേക്ക് പുക ഊതി, എസ്ഐയുടെ കൈ ബലമായി പിടിച്ചു തിരിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്∙ നടക്കാവ് എസ്ഐ എൻ.ലീലയെ ആക്രമിച്ച സംഭവത്തിലെ പ്രതി നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസിക്കുന്ന കാസർകോട് പരപ്പ കരിമറ്റം അദിത്ത് ജോസഫിനെ (28) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് പട്രോളിങ് ഡ്യൂട്ടിയുടെ ഭാഗമായി എസ്ഐയും സംഘവും സരോവരം ബവ്റിജസ് ഷോപ്പിനു സമീപം എത്തിയപ്പോഴാണു സംഭവം. വാഹനം നിർത്തി പൊലീസ് സംഘം പൊതുസ്ഥലത്തു മദ്യപാനം നടക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ തുടങ്ങി. എസ്ഐ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് അദിത്ത് ജോസഫും മറ്റൊരാളും റോഡരികിൽനിന്നു പുകവലിക്കുന്നതു ശ്രദ്ധയിൽപെട്ടു. ഒരു…

Read More

പ്രതീക്ഷിച്ച ജനവിധി ലഭിച്ചില്ല’: ഉപതിരഞ്ഞെടുപ്പുകളിലെ തോൽവി അംഗീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിധി അംഗീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ബിഹാറിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പുർ മണ്ഡലത്തിലും മധ്യപ്രദേശിലെ ദതിയയിലും പരാജയപ്പെട്ടതിനെ കുറിച്ച് പാർട്ടി വിശദമായ അവലോകനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ ‌മഞ്ചൽപുർ മണ്ഡലം നിലനിർത്താൻ സഹായിച്ച ഗുജറാത്തിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ നിതിൻ നബിൻ, അവിടുത്തെ പ്രവർത്തകരെയും ഭാരവാഹികളെയും വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു.മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ബങ്കിപ്പുരിലും ദതിയയിലും ബിജെപിക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. ഇരു മണ്ഡലങ്ങളിലും…

Read More

അമ്മയുടെ മൃതദേഹം മൂന്നുവർഷം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചു, പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റി; മകന് തടവുശിക്ഷ

ലണ്ടൻ: അമ്മയുടെ മൃതദേഹം മൂന്നുവർഷത്തോളം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചശേഷം അവരുടെ പെൻഷനും സർക്കാർ ആനുകൂല്യങ്ങളും കൈക്കലാക്കിയ മകന് ബ്രിട്ടനിൽ തടവുശിക്ഷ. 60കാരനായ ക്രിസ്റ്റഫർ ഫിലിപ്പിനാണ് കോടതി രണ്ടുവർഷവും നാല് മാസവും ത വ് ശിക്ഷ വിധിച്ചത്. 2026 ഫെബ്രുവരിയിലാണ് വെയിൽസിലെ ബ്രിഡ്‌ജൻഡ് കൗണ്ടിയിലെ പോർത്ത്‌കോളിലുള്ള വീട്ടിലെ ഫ്രീസറിൽനിന്ന് 89കാരിയായ സിൽവിയ ഫിലിപ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. 2023 മാർച്ചിൽ സിൽവിയ മരണപ്പെട്ടെങ്കിലും ഈ വിവരം അധികൃതരെ അറിയിക്കാതെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയയിരുന്നു. ഈ കാലയളവിൽ അമ്മയുടെ പെൻഷനും മറ്റ്…

Read More

‘മരണത്തിന്റെ ദുരൂഹ കൽഭരണി’; 1000 വർഷം പഴക്കമുള്ള രഹസ്യം കണ്ടെത്തി

വിയന്റിയാൻ: ആയിരം വർഷം പഴക്കമുള്ള കൽഭരണിക്കുള്ളിൽനിന്ന് 37 പേരുടെ ശരീരാവശിഷ്‌ടങ്ങൾ പുരാവസ്‌തു ഗവേഷകർ കണ്ടെത്തി. വടക്കൻ ലാവോസിലെ ഷിയാങ് ഖുവാങ് പീഠഭൂമിയിലെ പ്രശസ്‌തമായ ‘പ്ലെയിൻ ഓഫ് ജാർസ്’ എന്നറിയപ്പെടുന്ന പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച പഠനവും അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെയും പ്രദേശത്തെ കൽഭരണികളിൽ മനുഷ്യരുടെ അസ്ഥികളും ചാരവും കണ്ടെത്തിയിരുന്നെങ്കിലും അവയെല്ലാം ദഹിപ്പിച്ച ശേഷമുള്ള അവശിഷ്‌ടങ്ങളായിരുന്നു. എന്നാൽ, ഇത്തവണ ആദ്യമായാണ് ദഹിപ്പിക്കാത്തവിധത്തിലുള്ള ശരീരാവശിഷ്‌ടങ്ങൾ ഭരണിക്കുള്ളിൽനിന്ന് ലഭിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ നിക്കോളസ് സ്‌കോപൽ പറഞ്ഞു. 2022…

Read More

‘ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടിയത് കുറ്റിച്ചെടി’, ആറ് മണിക്കൂറിൽ ​ പിഴയിട്ടത് 74 ഡ്രൈവർമാർക്ക്

ന്യൂയോർക്ക്: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നവരെ പിടിക്കാൻ പൊലീസുകാർ പല അടവുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്നുള്ള ഒരു പൊലീസുകാരൻ ചെയ്ത തന്ത്രമാണ് ശ്രദ്ധേയമാകുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥൻ സ്വയം ഒരു കുറ്റിച്ചെടിയുടെ വേഷം ധരിച്ച് റോഡരികിൽ ഒളിച്ചിരുന്ന് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടി. ന്യൂജേഴ്സിയിലെ ഡനെല്ലൻ പൊലീസ് വകുപ്പാണ് ഇത്തരത്തിൽ വേറിട്ട രീതിയിൽ ട്രാഫിക് പരിശോധന നടത്തിയത്. നഗരത്തിലെ തിരക്കേറിയ ഡൗൺടൗൺ മേഖലയിലായിരുന്നു പൊലീസിന്റെ പ്രത്യേക പരിശോധന. തലമുതൽ പാദംവരെ പച്ചിലപ്പടർപ്പുകൾ…

Read More

കനത്ത മഴ: വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട,​ മലപ്പുറം,​ ആലപ്പുഴ,​ കോഴിക്കോട്, തൃശൂർ,​ കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്ച)​ അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ മൂന്നു താലൂക്കുകളിലും ഇടുക്കിയിലും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കനത്ത മഴയും പ്രളയ ബാധിത ക്യാമ്പുകൾ സ്കൂളുകളിൽ പ്രവ‌ർത്തിക്കുന്നതിനാലുമാണ് പത്തനംതിട്ടയിൽ അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലപ്പുറം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ…

Read More

നീലനിറത്തിൽ തിളങ്ങി കടൽത്തീരങ്ങൾ, അമ്പരന്ന് സന്ദർശകർ; മുന്നറിയിപ്പുമായി സമുദ്രവിദഗ്‌ദ്ധ‌ർ

ലണ്ടൻ: കടൽക്കരയിലെ മൺത്തരികളിൽ നിറഞ്ഞ് തിളങ്ങുന്ന നീല നിറത്തിലുള്ള ചെറുജീവികൾ. ആദ്യ കാഴ്‌ചയിൽ പൂക്കളോ പ്ലാസ്റ്റിക് തുണ്ടുകളോ ആണെന്ന് തോന്നിപ്പിക്കുന്നവിധമുള്ള അപൂർവ കാഴ്‌ചയാണ് യുകെയിലെ ചില കടൽത്തീരങ്ങളിലെത്തിയ സന്ദർശകരെ അമ്പരപ്പിച്ചത്. ശക്തമായ കടൽക്കാറ്റിൽ തീരത്തേയ്‌ക്കെത്തിയ ‘വെലെല്ല വെലെല്ല’ എന്ന സമുദ്രജീവികളാണ് ഈ അപൂർവപ്രതിഭാസത്തിന് കാരണം. ‘ബൈ ദ വിൻഡ് സെയിലേഴ്‌സ്’ എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്. മണൽപ്പുറത്ത് ചിതറിക്കിടന്നിരുന്ന നീല നിറത്തിലുള്ള ഈ ജീവികൾ നിരവധി സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പലരും ചിത്രങ്ങളും വീഡിയോകളും പകർത്തി സോഷ്യൽ…

Read More

‘ബിജെപി എന്തിനാണ് വിദ്യാഭ്യാസത്തെ എതിർക്കുന്നത്, നിങ്ങളുടെ നേതാവ് ബിരുദം നേടിയത് തെളിയിക്കുമോ?’

ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം തന്റെ വിദ്യാഭ്യാസ യോഗ്യത തേടിയ ബിജെപി പ്രവർത്തകനു മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്‌കെ. തന്നെ വെല്ലുവിളിക്കുന്ന ബിജെപി പ്രവർത്തകർ തങ്ങളു‌ടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. മോദിയെ ഉന്നംവച്ചുകൊണ്ടായിരുന്നു അഭിജീതിന്റെ പ്രതികരണം. സാധാരണ കുടുംബത്തിൽ ജനിച്ച അഭിജീത് ദീപ്‌കെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനായി പണം കണ്ടെത്തിയതിനെച്ചൊല്ലി ബിജെപി ആരോപണങ്ങളുന്നയിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണ കുടുംബത്തിൽ ജനിച്ച യുവാവ് ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ചതിൽ…

Read More

‘മുഴുവൻ സംവിധാനവും അയാളെ സംരക്ഷിച്ചു, പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല, ഞങ്ങൾ ഇനിയും പോരാടും’

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപിയുടെ മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ലൈംഗികാതിക്രമക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിൽ പ്രതികരണവുമായി വിനേഷ് ഫോഗട്ട്. നിയമപോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി. “മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണിനെ സംരക്ഷിക്കാൻ ശ്രമിച്ചു. നിയമപോരാട്ടം തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഭരണകക്ഷിയിലെ ശക്തനായ ഒരു നേതാവിനെതിരെ തെരുവിലിറങ്ങുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് വരെയെത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. അതിനായി വളരെയധികം ധൈര്യം വേണ്ടിവന്നു. തന്റെ രാഷ്ട്രീയ സ്വാധീനം…

Read More