എസ്.എൻ.ഡി.പിയുടെ ആസ്തി 339.74 കോടി; കോഴയെങ്കിൽ കോഴ കിട്ടിയത്, എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല’ -വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: താൻ പണം വാങ്ങിയാൽ കോഴയെന്നും രാഷ്ട്രീയക്കാർ വാങ്ങിയാൽ അത് സംഭാവനയെന്നുമാണ് പറയുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 339,74,850,00 രൂപയാണ് എസ്.എൻ.ഡി.പിയുടെ ആസ്തി. 30വർഷം ​കൊണ്ട് 432.13 ഇരട്ടി വർധനവ് ഉണ്ടായി. എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല. കോഴയാണെങ്കിൽ കോഴ കിട്ടിയതാണ്. ഇത് ബുക്ക് വാല്യൂ ആണ്. യഥാർഥ മൂല്യം എടുത്താൽ ഇതിന്റെ എത്രയോ ഇരട്ടിയാണ് -വെള്ളാപ്പള്ളി പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ലഭിച്ചതിന് എസ്.എൻ ട്രസ്റ്റും കൊല്ലം ജില്ലയിലെ എസ്.എൻ.ഡി.പി യോഗം യൂണിയനുകളും സംയുക്തമായി ഒരുക്കിയ സ്വീകരണത്തിൽ…

Read More

ജാന്‍മണിക്കെതിരെ ബിജെപിയുടെ യുവനേതാക്കള്‍

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ അമ്മയെ അവഹേളിച്ച ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ജാന്‍മണിക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനുള്ള ഫോം പങ്കുവെച്ച് യുവരാജ് ഗോകുല്‍. കഴിയുന്നത്ര ബിജെപി പ്രവര്‍ത്തകരോട് ഈ ഫോം പൂരിപ്പിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിക്കാനും യുവരാജ് ഗോകുല്‍ ആഹ്വാനം ചെയ്തു.ശങ്കു ടി ദാസാണ് ജാന്‍മണിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ അമ്മയേയും അവഹേളിക്കുകയായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണി. കഴിഞ്ഞ ദിവസമാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിച്ച് ഓൺലൈൻ…

Read More

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണയാളാണ് തൽക്ഷണം മരണപ്പെട്ടത്. ​ഇന്ന് രാവിലെ 11 മണിയോടെ തൃശ്ശൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിലായിരുന്ന ബസ് റോഡിന് നടുവിലെ ഡിവൈഡറിൽ ശക്തമായി ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബസിൽ നിറയെ…

Read More

ഹെപ്പറ്റൈറ്റിസ് പ്രതിരോധവും ചികിത്സയും

എല്ലാ വര്‍ഷവും ജൂലായ് 28-ന് ആചരിക്കുന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നിശ്ശബ്ദ രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള അവസരമാണ്. 2026-ലെ പ്രമേയം ‘Hepatitis: Let’s Break It Down’ എന്നതാണ്. രോഗത്തെക്കുറിച്ചുള്ള അജ്ഞത, പരിശോധനയിലും ചികിത്സയിലുമുള്ള പരിമിതികള്‍, ചികിത്സാച്ചെലവ്, സാമൂഹിക അപമാനം (സ്റ്റിഗ്മ) തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.   ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുകയും അതിനെതിരായ ആദ്യ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്ത…

Read More

എംഡിഎംഎ കേസിൽ പ്രതികളായ അദ്ധ്യാപികമാർക്ക് ബന്ധം വൻകിടകളുമായി

കോഴിക്കോട്: വടകരയിൽ എംഡിഎംഎ കേസിൽ പ്രതികളായ അദ്ധ്യാപികമാരെ കൂടുതൽ ചോദ്യംചെയ്യാൻ പൊലീസ്. കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോംകര സ്വദേശി കീർത്തന എന്നിവരെയാണ് കൂടുതൽ ചോദ്യംചെയ്യുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇവർക്ക് മയക്കുമരുന്ന് രംഗത്തെ വൻ താേക്കുകളുമായി ബന്ധമുണ്ട് എന്ന സംശയവും പൊലീസിനുണ്ട്.   കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ അദ്ധ്യാപിക കീർത്തനയാണ് കാവ്യയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത് എന്നാണ് റിപ്പോർട്ട്. പേരാമ്പ്ര ബിആർസിയിലെ…

Read More

എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ചു: കരുണാനിധിയുടെ ചെറുമകൾക്കെതിരെ കേസ്

ചെന്നൈ: ചെന്നൈയിൽ എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ചെറുമകൾ. സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകളായ കയൽവിഴിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കയൽവിഴിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ചെന്നൈയിലെ എസ്ബിഐ അഡയാർ ബ്രാഞ്ചിലാണ് സംഭവം നടന്നത്. ബാങ്ക് കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് നന്നാക്കാൻ മാനേജർ ആവശ്യപ്പെട്ടതിൽ…

Read More

എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് മദ്യലഹരിയിൽ വെട്ടിക്കൊന്നു

മഹോബ: എട്ടുമാസം ഗർഭിണിയായ യുവതിയെ മദ്യലഹരിയിലായ ഭർത്താവ് കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹോബയിൽ ബിജ്രാരി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മനീഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹനീഫ് മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വിവരം മറച്ചുവയ്ക്കാൻ പ്രതി പൊലീസിനെ വിളിച്ചുവരുത്തുകയും കള്ളക്കഥ മെനയുകയും ചെയ്തു. എന്നാൽ, ദൃക്സാക്ഷിയായ അഞ്ചു വയസുകാരന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്ത…

Read More

തലസ്ഥാനത്ത് പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല; യുവാവിനെ വെട്ടിക്കൊന്നത് അയൽവാസി

തിരുവനന്തപുരം: പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല. വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈതമുക്കിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവർ തമ്മിൽ നേരത്തേ വഴിത്തർക്കം ഇൾപ്പെടെ പലകാര്യങ്ങളിലും തർക്കമുണ്ടായിരുന്നു. ഇന്ന് ഇതിന്റെ പേരിൽ വീണ്ടും തർക്കമുണ്ടാവുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രദീപിനെ വിശാഖ് നേരത്തേ ആക്രമിച്ചിരുന്നു. ഈ കേസിൽ വിശാഖ് ജയിലിലാവുകയും ചെയ്തിരുന്നു. ഇതോടെ ഇവർതമ്മിലുള്ള പ്രശ്നം രൂക്ഷമായി. ഇതേത്തുടർന്ന് മലയിൻകീഴിലുള്ള ഒരു വീട്ടിലാണ് വിശാഖ് താമസിക്കുന്നത്. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിലെ വീട്ടിൽ വന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്….

Read More

ഗാസ മുഴുപ്പട്ടിണിയിലേക്ക്

ജനീവ∙ ഭക്ഷണവിതരണത്തിനു കൂടുതൽ ധനസഹായം ഉറപ്പാക്കാനായില്ലെങ്കിൽ ഗാസയിലെ ജനങ്ങൾ അധികം വൈകാതെ മുഴുപ്പട്ടിണിയിലാകുമെന്നു മുന്നറിയിപ്പ് നൽകി വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്യൂഎഫ്‌പി). നിലവിലെ സ്ഥിതി തുടർന്നാൽ ഈ വർഷം അവസാനത്തോടെ ഗാസയിലെ മൂന്നിൽ രണ്ട് ആളുകളും കടുത്ത പട്ടിണിയിലേക്ക് പോകുമെന്ന് ഇന്റർഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. രണ്ടു വർഷമായി ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ ഭൂരിഭാഗം ആളുകളും വിവിധ ഏജൻസികളുടെ ഭക്ഷ്യവിതരണത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഡിസംബർ വരെ ഭക്ഷണവിതരണം മുന്നോട്ടു…

Read More

അസമിൽ മോദിക്കെതിരെ മുദ്രാവാക്യവുമായി മന്ത്രിയുടെ മകൾ, ആരും ട്രോളരുതേയെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കടുത്ത പരാജയങ്ങളിലും മനംമടുത്ത് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി സമരരംഗത്തിറങ്ങിയ അസം മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷയെ ഗുണദോഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മകളുടെ പേരിൽ തന്റെ മന്ത്രിസഭയിലെ പ്രമുഖനായ കേശബ് മഹന്തയെ ആരും ട്രോളരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിൽ അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷ പങ്കെടുത്ത വീഡിയോ സോഷ്യൽ…

Read More