ആന ആക്രമണം, അച്ഛനും മകളും രക്ഷപ്പെട്ടത് കഷ്ടിച്ച്

വിതുര ∙ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽപെട്ട അച്ഛനും മകൾക്കും അദ്ഭുത രക്ഷപ്പെടൽ. ബൈക്ക്, കാട്ടാന ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്നു റോഡിന്റെ കുഴിയിലേക്കു വീണ ഇരുവർക്കും പരുക്കേറ്റു. ഇരുവരും കുഴിയിൽ വീണതിനെത്തുടർന്നു കാട്ടാന പിന്മാറുകയായിരുന്നു. വിതുര കല്ലാർ മൊട്ടമൂട് ആദിവാസി ഉന്നതിയിലെ എം.വി.മഹേഷ്(37), മകൾ അനന്യ വി.മഹേഷ്(12) എന്നിവരെയാണു കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെ 6.45ന് ആയിരുന്നു സംഭവം. വിതുര ഗവ: വിഎച്ച്എസ്എസ്സിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അനന്യയെ കൊപ്പം ജംക്‌‌‌ഷനിലെ ട്യൂഷൻ സെന്ററിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാനയെത്തിയത്….

Read More

നമ്പർ തെറ്റി വിളിച്ച ആരോഗ്യപ്രവർത്തകയ്ക്കു നേരെ സൈബർ ആക്രമണം

മുണ്ടൂർ ( പാലക്കാട്) ∙ ജോലിയുടെ ഭാഗമായി വിളിച്ച ഫോൺ കോളിൽ നമ്പറിൽ സംഭവിച്ച ചെറിയൊരു പിശകിനു ജീവിതം തന്നെ തകർന്ന അവസ്ഥയിലാണു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ.രമ്യ. ഡെങ്കിപ്പനി ബാധിച്ച ആളെ വിളിച്ച കോൾ തെറ്റായി വയനാട് സ്വദേശിക്കു പോയതോടെയാണു മുണ്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജെഎച്ച്ഐ രമ്യയ്ക്കു മനുഷ്യത്വരഹിതമായ രീതിയിൽ തുടർച്ചയായി സൈബർ ആക്രമണം നേരിടേണ്ടിവരുന്നത്. നമ്പർ തെറ്റിപ്പോയതാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയാണെന്നും പറഞ്ഞിട്ടും അയാളുടെ ശല്യവും ആക്രമണവും അവസാനിച്ചില്ല. ഇയാൾ രമ്യയെ പലതവണ ഫോണിൽ വിളിച്ച് അസഭ്യം…

Read More

കർക്കടക മാസത്തിൽ പലതരം കഞ്ഞികൾ

കേരളീയർക്ക് ഏറ്റവും പ്രിയമുള്ള ആഹാരമാണു കഞ്ഞി. അരി വെള്ളത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞി ശരീരക്ഷീണത്തെ അകറ്റുവാനും ദഹനശക്തി വർധിപ്പിക്കുവാനും ശരീരത്തിലെ ജലാംശം നിലനിർത്തുവാനും സഹായിക്കുന്നു. പനി, വയറിളക്കം മുതലായ രോഗങ്ങളില്ലാതാക്കുവാനും സഹായിക്കും.അരിയും വെള്ളവുമാണു കഞ്ഞിയുടെ മുഖ്യ ഘടകങ്ങൾ. ഇവയുടെ അളവിലെ വ്യത്യാസം, ഒപ്പം ചേർക്കുന്ന മറ്റു പദാർഥങ്ങൾ ഇവയനുസരിച്ചു കഞ്ഞിയുടെ ഗുണത്തിൽ വ്യത്യാസം വരും. കഞ്ഞി പലതരം മണ്ഡം: അരിയുടെ 14 ഇരട്ടി വെള്ളം ചേർത്തു വേവിച്ചു ചോറില്ലാതെ കഞ്ഞിവെള്ളം മാത്രമെടുത്തുപയോഗിക്കുന്നതിനെ മണ്ഡമെന്നു പറയുന്നു. ഇതിൽ ചുക്കും ഇന്തുപ്പും കൂടി…

Read More

സൈക്കിൾ തിരികെ നൽകിയാൽ ‘പ്രിയപ്പെട്ട കള്ളന്’ 5 ലക്ഷം നൽകാം; മാനസാന്തരപ്പെട്ടാൽ നല്ല ജോലിയും: ബോബി ചെമ്മണൂർ

കളമശേരി ∙ ഇടപ്പള്ളി ടോളിൽ നിന്നു മോഷ്ടാവ് എടുത്തുകൊണ്ടുപോയ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ നൽകുമെന്നും മോഷ്ടാവ് മാനസാന്തരപ്പെട്ടാൽ ശിഷ്ടകാലം മോഷ്ടിക്കാതെ ജീവിക്കാൻ നല്ല ജോലിയും നൽകാമെന്നും വ്യവസായി ബോബി ചെമ്മണൂർ (ബോച്ചെ). തന്റെ ഫോൺ നമ്പറിൽ ( 7994811116 ) വിളിച്ചു മോഷ്ടാവ് സൈക്കിൾ നേരിട്ട് ഏൽപിച്ചാൽ പണം നൽകുമെന്നും ഇത് ആരുമറിയില്ലെന്നും ബോച്ചെ അറിയിച്ചു.എം.ബി.പ്രകാശെന്ന പ്രകാശൻ ചേട്ടനു കൈമാറിക്കിട്ടിയ 70 വർഷത്തോളം പഴക്കമുള്ള റാലി സൈക്കിൾ മോഷണം…

Read More

ഓപ്പറേഷൻ തൂഫാൻ വിരിച്ച വലയിൽ കുരുങ്ങിയത് അദ്ധ്യാപികയും

വടകര ∙ സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത്. വടകരയിൽ ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഇടപാടിൽ കണ്ണിയാണെന്ന് മനസിലായത്.എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു കൊടുക്കും. മൊത്ത വിൽപനക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ്…

Read More

സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി

ആലപ്പുഴ: ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് കെസി വേണുഗോപാൽ. ജന്തർ മന്തർ സമരത്തിൽ ആദ്യംഘട്ടംമുതൽ പരസ്യമായി രംഗത്തുവന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാനായി കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചരിപ്പിക്കുമായിരുന്നെന്നും സമരവിജയത്തിന്റെ ക്രെ‌ഡിറ്റ് പൂർണമായും വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.   വിദ്യാർത്ഥികൾക്ക് നിയമസഹായം ഉൾപ്പെടെ എല്ലാവിധ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പിന്തുണയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാമെന്നും സിജെപി മുന്നേറ്റത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും…

Read More

അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ നടത്തിയത് അന്വേഷണം തുടങ്ങി

കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജകൾ മകൻ നടത്തിയ സംഭവം പൊലീസ് അന്വേഷണം ആരംഭിച്ചു.  ആർപിഎൽ എസ്‌റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന തൊണ്ണൂറുകാരിയായ ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി രഹസ്യമായി മുറിക്കുള്ളിൽ ദിവസങ്ങളോളം സൂക്ഷിച്ചത്.വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മ കഴിഞ്ഞ ബുധനാഴ്ചയാണ് മരണപ്പെട്ടത്. മരിച്ച വിവരം പുറത്തറിയിക്കാതെ വെള്ളത്തുണി ഉപയോഗിച്ച് മൂടി മൃതദേഹത്തിൽ ഭസ്മവും ചന്ദനവും ചാർത്തി പ്രത്യേക പൂജകൾ നടത്തുകയായിരുന്നു. മൃതദേഹം ദിവസവും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയും പൗഡർ ഇടുകയും ചെയ്തുവന്നതായി…

Read More

സി.എം.ആർ.എൽ-എക്‌സാലോജിക് പണമിടപാട് കേസ്: പിണറായിയെ ചോദ്യംചെയ്യാൻ ഇ.ഡി; റിപ്പോർട്ട് നൽകി

കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യംചെയ്യാൻ ഇ.ഡി. നീക്കം. അദ്ദേഹത്തിന്‍റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് നൽകിയത്.എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണംനൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴിനൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നു. ‌എന്റർപ്രൈസ് റിസോഴ്‌സ്…

Read More

15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരൻ മരിച്ചു. കേന്ദ്ര വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്.   ബോറിംഗ് ജോലികൾക്കായി ഗ്രേറ്റർ നോയിഡ അതോറിറ്റി ഏകദേശം 15 അടി താഴ്‌ചയിൽ കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഴിക്ക് ചുറ്റഇം സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അവ്യാൻ…

Read More

ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം

ഹോങ്കോങ്: സീനിയർ ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ എപ്പി താരങ്ങളായ തനിഷ ഖത്രിയും പ്രാചി ലോഹനും ചരിത്രനേട്ടം സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ വനിതാ എപ്പി വിഭാഗത്തിലെ മെയിൻ ടേബിൾ ഓഫ് 64 (ഡയറക്‌ട് എലിമിനേഷൻ റൗണ്ട്) യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങളെന്ന റെക്കോർഡാണ് ഇരുവരും കുറിച്ചത്. ഹോങ്കോങിലെ ഏഷ്യ എക്‌സ്‌പോയിൽ 180-ലധികം താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.   വനിതകളുടെ വ്യക്തിഗത എപ്പി വിഭാഗത്തിൽ തനിക്ഷ ഖത്രി 43-ാംസ്ഥാനത്തെത്തി. സീനിയർ ലോക ഫെൻസിംഗ്…

Read More