തൃശൂരിലെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ: പേരാമംഗലത്തെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു. തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വർണമാണ് നഷ്ടമായത്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. 47 പവനിലധികം സ്വർണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒന്നേമുക്കാലോടെയാണ് കടയിൽ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിൻഭാഗത്തെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്ത് വയലും അതിനപ്പുറത്ത് റെയിൽവേ പാളവുമാണ്….

Read More

ട്രാൻസ്ജെൻഡർ വേഷത്തിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മുംബൈ: മുംബൈയിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. താനെ ഖാരേഗാവ് സ്വദേശിയായ അനിൽ ശേഷ്റാവു ഷിൻഡെ (28) ആണ് പോലീസിന്‍റെ പിടിയിലായത്. ദോഷം മാറ്റാനെന്ന വ്യാജേനയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. സംഭവത്തിനുശേഷം യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് പൊവയ് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്….

Read More

എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ, അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് പ​ണം വേ​ണം; ത​ട്ടി​പ്പ് ന‌​ട​ത്തി​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട എം​എ​ൽ​എ എം.​ആ​ർ. ബൈ​ജു ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് (43), മ​ണ്ണാം​കോ​ണം സ്വ​ദേ​ശി വി​നീ​ത് (38), എ​റ​ണാ​കു​ളം സ്വ​ദേ​ശി സു​രേ​ഷ് (41) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ന്നും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യം സ്വ​രൂ​പി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ചി​ല​രി​ൽ​നി​ന്ന് ഇ​വ​ർ പ​ണം വാ​ങ്ങി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. എം​എ​ൽ​എ​യു​ടെ പേ​ര്…

Read More

കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടൻ; ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യേ​ക്കും

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടി​വ​ന്ന ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വീ​ണ്ടും മോ​ദി മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ട​ൻ ന​ട​ക്കാ​നി​രി​ക്കു​ന്ന പു​നഃ​സം​ഘ​ട​ന​യി​ൽ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ലോ​ക്‌​സ​ഭാ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര പ്രാ​ധാ​ന് വീ​ണ്ടും കാ​ബി​ന​റ്റ് പ​ദ​വി ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ 25നാ​യി​രു​ന്നു പ്ര​ധാ​ന്‍റെ രാ​ജി. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ലും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ലും ഇ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്…

Read More

രണ്ട് കപ്പലുകൾ റാഞ്ചി, 22 ഇന്ത്യക്കാർ കടൽകൊള്ളക്കാരുടെ പിടിയിൽ

മൊഗാദിശു: ആഫ്രിക്കൻ ഹോൺ തീരത്തെ കടലിൽ സമുദ്രകൊള്ള വീണ്ടും ശക്തമാകുന്നു. 22 ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ചിരുന്ന രണ്ട് വാണിജ്യ കപ്പലുകൾ യമനും സോമാലിയക്കും സമീപമുള്ള കടലിൽ വെച്ച് കടൽകൊള്ളക്കാർ തട്ടിയെടുത്തതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) അറിയിച്ചു. യമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ വെച്ചാണ് ആദ്യ സംഭവം നടന്നത്. എറിട്രിയയുടെ പതാകയേന്തിയ ‘എം.ടി. സിബു 1’ എന്ന എണ്ണക്കപ്പലാണ് ആയുധധാരികളായ ആറ് കടൽകൊള്ളക്കാരുടെ സംഘം പിടിച്ചെടുത്തത്. ഏദൻ…

Read More

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയാരോപിച്ച് കുടുംബം

കോട്ടയം: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശിയായ ആര്യ സോമൻ (31) ആണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂർ ഡിവൈഎസ്‌പിക്ക് കുടുംബം ഇന്ന് പരാതി നൽകും. ഓഗസ്റ്റ് 18ാം തീയതിയാണ് ആര്യയെ കോട്ടയം നാട്ടകത്തുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് യുവതിയുടെ സംസ്‌കാരം നടന്നത്. തുടർന്നാണ് യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയത്. പെൺകുട്ടിയുടെ മുഖത്ത് അടിയേറ്റതിന്റെ പാടുള്ളതായി…

Read More

അമ്മയോട് സ്നേഹം കൂടിയതിൽ പക: മക്കളെ കനാലിൽ തള്ളിയിട്ടുകൊന്ന് പിതാവ്

ബംഗളൂരു: ക‌ർണാടകയിൽ മക്കളെ കനാലിൽ തള്ളിയിട്ടുകൊലപ്പെടുത്തി പിതാവ്. ഒൻപത് വയസുള്ള പെൺകുട്ടിയും രണ്ടര വയസുള്ള ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ശാന്തപ്പയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടികൾക്ക് അമ്മയോടുള്ള അമിത സ്നേഹമാണ് പിതാവിന്റെ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് വിവരം. കഴി‌ഞ്ഞദിവസം വൈകുന്നേരം 3.30 ഓടെയാണ് യാദ്ഗിരി ജില്ലയിലെ ജലസേചന കനാലിൽ നിന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക വിവരം പ്രതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. സംഭവദിവസം ഉച്ചയ്ക്ക് മൂന്ന് മക്കളുമായി വീട്ടിൽനിന്നിറങ്ങിയ ഇയാൾ സൈക്കിളിൽ അവരെ കനാലിന്റെ കരയിലേക്ക് കൊണ്ടുപോയി….

Read More

ഭാര്യയെ കൊന്നു…അടുത്തത് സഹോദരി’; നടുക്കുന്ന വാട്സാപ്പ് സ്റ്റാറ്റസിന് പിന്നാലെ കൂട്ടക്കൊല

ലക്നൗ: വേ‌ർപിരിഞ്ഞ ഭാര്യയെയും സ്വന്തം സഹോദരിയെയും വെടിവച്ചുകൊലപ്പെടുത്തിയ ശേഷം എസ്ബിഐ ജീവനക്കാരൻ ജീവനൊടുക്കി. ഇന്ന് ഉച്ചയോടെ ഉത്തർപ്രദേശിലെ ലക്നൗവിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകം നടത്തുന്നതിന് മുമ്പ് പ്രതി പങ്കുവച്ച വാട്സാപ്പ് സ്റ്റാറ്റസ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനായ മാനസ് ബാജ്‌പേയ് (38) ആണ് ഇന്ന് ഉച്ചയോടെ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ലക്നൗ ഗോമതി നഗറിലുള്ള ഐസിഐസിഐ ബാങ്ക് ശാഖയ്ക്ക് പുറത്തുവച്ചാണ് മാനസ് ഭാര്യ ദിവ്യ മിശ്രയെ (36)…

Read More

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് വി ഡി സതീശൻ ഇക്കാര്യം ഉന്നയിച്ചത്. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് വിട്ടുനൽകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഡാമിൽ നിന്നുള്ള വെള്ളം പൂർണമായും…

Read More

രോഗിയായ അമ്മയെ നോക്കാൻ വയ്യ; ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ

ചെന്നൈ: രോഗിയായ അമ്മയെ പരിചരിക്കാൻ മടിച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 71കാരിയായ പദ്‌മാവതിയെയാണ് മകൻ പാർഥസാരഥി (44) കൊലപ്പെടുത്തിയത്. മനവൂർ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത യേലഗിരി എക്‌സ്‌പ്രസ് ട്രെയിൻ കടന്നുപോയപ്പോൾ മകൻ പദ്‌മാവതിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന അസുഖമായിരുന്നു പദ്‌മാവതിക്ക്. ചൊവ്വാഴ്‌ച വൈകിട്ടാണ് പദ്‌മാവതിയെ മകൻ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. യാത്രക്കാരുടെ സഹായത്തോടെയാണ് പ്ലാറ്റ്‌ഫോമിലേക്കുള്ള പടികൾ കയറ്റിയത്. ഏഴ്…

Read More