ഓഫറുകളുടെ പെരുമഴ ഉണ്ടാകുമോ?​ ഫ്ലിപ്കാർട്ടിലൂടെ ഇനി ആഹാരവും വീട്ടിൽ എത്തും,​ സ്വിഗിക്കും സൊമാറ്റോയ്ക്കും പുതിയ എതിരാളി

ന്യൂഡൽഹി: സ്വിഗിക്കും സൊമാറ്റോയ്ക്കും പുറമെ ഫ്ലിപ്കാർട്ടും ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ ഫുഡ് ഡെലിവറി രംഗത്തേക്ക് തങ്ങൾ എത്തുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സേവനം ആരംഭിക്കുന്നതെന്നും ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണ വിതരണത്തിനായി പ്രത്യേകം ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിവലുള്ള ഇ-കൊമേഴ്സ് ആപ്പ് വഴിയും സേവനം ലഭ്യമാക്കും. ആദ്യം സ‌ർവീസ് തുടങ്ങുന്നത് എവിടെയാണെന്ന തീരുമാനം ഇതുവരെയും കമ്പനി പുറത്തുവിട്ടിട്ടില്ല. സർക്കാരിന്റെ…

Read More

ചോദ്യപേപ്പർ ചോർത്തിയാൽ 10 കോടി പിഴയും 10 കൊല്ലം തടവും; വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ ശക്തമായ നീക്കവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ വീ‌‌ഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം കോടതികൾ സ്ഥാപിക്കുന്നതിനായി ഇന്നലെ രാവിലെതന്നെ പ്രധാനമന്ത്രി നിർദേശം…

Read More

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്; പ്രതി ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതി ഏബൽ അഗസ്റ്റിൻ റിമാൻഡിൽ. ഓഗസ്റ്റ് ഏഴ് വരെയാണ് ഏബലിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ഏബലിനെ കോടതിയിൽ ഹാജരാക്കുന്നത്. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്‌ത‌തോടെയാണ് കൂടുതൽ കേസുകൾ…

Read More

പ്രിയദർശിനിയിൽ കയറുന്ന പുരുഷൻ സ്ത്രീയാകും; പോക്കറ്റ് നിറയ്ക്കാൻ ജീവനക്കാരുടെ ‘തന്ത്രം’, കയ്യോടെ പൊക്കി

കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് നൽകിവരുന്ന സീറോ ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. സീറോ ടിക്കറ്റ് നൽകി പുരുഷന്മാരിൽ നിന്ന് ഈടാക്കുന്ന തുക ജീവനക്കാർ പോക്കറ്റിലാക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. നിലവിൽ കെഎസ്ആർടിസി ബസുകളിൽ പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്നും വനിതാ യാത്രക്കാർക്ക് ‘ഫീമെയിൽ’ എന്നും ടിക്കറ്റിൽ രേഖപ്പെടുത്തും. സീറോ വാല്യൂ ടിക്കറ്റിലും ഇത് രേഖപ്പെടുത്തുന്നുണ്ട്. പ്രിയദർശിനി ബസുകളിൽ യാത്ര സ്ത്രീകളുടെ…

Read More

പ്രിയദർശിനിക്ക് പിന്നാലെ ‘പിങ്ക് ബസ്’; വനിതകൾക്കായി പ്രത്യേക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം : സംസ്ഥാനത്തെ വനിതകളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘പിങ്ക് ബസ് സര്‍വീസിന് തലസ്ഥാന നഗരിയില്‍ തുടക്കമായി .രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഭയരഹിതമായും സുരക്ഷിതമായും യാത്ര ചെയ്യുന്നതിനായി ആവിഷ്‌കരിച്ച ഈ പദ്ധതി, ഗതാഗത മേഖലയില്‍ പുതിയൊരു വിപ്ലവത്തിനാണ് തുടക്കമിടുന്നത്. പ്രിയദര്‍ശിനി പദ്ധതിയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് സ്ത്രീകള്‍ക്കായി മാത്രമുള്ള പിങ്ക് ബസ് നിരത്തിലിറങ്ങുന്നത് സര്‍വീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കാനും ഭാവിയില്‍ ഇലക്ട്രിക് ബസുകള്‍ പിങ്ക് ബസായി…

Read More

വിദ്യാർത്ഥികളെ നേരിടാൻ പെല്ളറ്റ് ഗൺ

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിനിടെ പൊലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ‘മാരകമല്ലാത്ത’ എന്ന വിശേഷണമുള്ള ആയുധമാണെങ്കിലും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും നൽകുന്ന മുന്നറിയിപ്പ്.   ഇന്ത്യയിൽ പെല്ലറ്റ് ഗണ്ണിന് പൂ‌ർണ നിരോധനമില്ല. കലാപമോ അക്രമാസക്തമായ ജനക്കൂട്ടമോ നിയന്ത്രിക്കുന്നതിന് പൊലീസിനും സുരക്ഷാസേനയ്ക്കും ആയുധമായി പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ അനുമതിയുണ്ട്. കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിൽ പെല്ലറ്റ് ഗൺ…

Read More

അർജന്റീന 500 കോടി രൂപ അടയ്ക്കണം; അന്താരാഷ്ട്ര കോടതിയിൽ കേസുമായി സ്‌പോൺസർ

കൊച്ചി: ലയണൽ മെസി ഉൾപ്പടെയുള്ള അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയുമായി അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ സ്‌പോൺസർ. കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആരോപണം നേരിടുന്നതിനിടെയാണിത്. സംസ്ഥാന സർക്കാരിന് വേണ്ടി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് കോടതിയെ സമീപിക്കുന്നത്.   മുൻകൂറായി നൽകിയ തുകയും അതിന്റെ നഷ്ടപരിഹാരവും ഉൾപ്പടെ 500 കോടിയോളം രൂപ നൽകണമെന്നാണ് ആവശ്യം. ലൂസെയ്ൻ ആസ്ഥാനമായ അന്താരാഷ്ട്ര കായികതർക്ക പരിഹാര കോടതിയെയാണ് സമീപിച്ചത്. 2025 നവംബറിൽ അർജന്റീന…

Read More

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷനാണ് നാളെ മുതല്‍ വിതരണം ചെയ്യുന്നത്. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക. ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ…

Read More

കൂടുതൽ വിദ്യാർഥിനികളുടെ ഫോട്ടോ മോർഫ് ചെയ്തതായി പരാതി; എംബിബിഎസ് വിദ്യാർഥിക്കെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സഹപാഠികളുടെയും സീനിയർ വിദ്യാർഥിനികളുടെയും ഫോട്ടോ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ എംബിബിഎസ് വിദ്യാർഥി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് വയനാട് സ്വദേശിയായ ഏബൽ അഗസ്റ്റിൻ. ആദ്യമെടുത്ത കേസിൽ പ്രതിയായ ഏബലിന് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് വിദ്യാർഥികൾ പ്രതിഷേധവുമവയി പൊലീസ് സ്റ്റേഷൻ വളഞ്ഞതോടെയാണ് അറസ്റ്റിലേക്കും കടുത്ത വകുപ്പുകൾ ചുമത്തുന്നതിലേക്കും പൊലീസ്…

Read More

സ്ത്രീകളെ സ്വയംപര്യാപ്തരാക്കൽ സർക്കാറിന്‍റെ പ്രധാന ലക്ഷ്യം -മുഖ്യമന്ത്രി

പള്ളുരുത്തി : സംസ്ഥാനത്തെ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സ്വയംപര്യാപ്തരാക്കുക എന്നതിനാണ് സർക്കാർ കൂടുതൽ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര -2026’ പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായോ സാമ്പത്തികമായോ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയുടെയും പ്രാഥമികവും അന്തിമവുമായ ഇരകൾ സ്ത്രീകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാറിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി…

Read More