നാലാമത്തെ സുപ്രധാന ആവശ്യവുമായി സി.ജെ.പി; അംഗീകരിച്ചില്ലെങ്കിൽ സമരം തുടരും
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നാം ദിവസവും സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)മറ്റൊരു സുപ്രധാന ആവശ്യം കൂടി സർക്കാറിന് മുന്നിൽ വെച്ചു. ഇതംഗീകരിച്ചില്ലെങ്കിൽ സമരത്തിൽനിന്ന് പിൻമാറില്ലെന്നും പ്രതിഷേധം തുടരുമെന്നും സി.ജെ.പി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 20ലെ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നതാണ് പുതിയ ആവശ്യം. സമാധാനപരമായി പ്രതിഷേധിച്ചവരെ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടി നിയമനടപടികളിൽ കുരുക്കുന്നുവെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ചത്തെ മാർച്ചിൽ…