റിമാൻ്റ് പ്രതിയായ ഡോ.എം.കെ.റാമിനെ കോടതി വിട്ടയിച്ചതിന് പിന്നാലെ ക്രൈം ബ്രാഞ്ച് പിടികൂടി

കണ്ണൂര്‍∙ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ.എം.കെ.റാമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ സുപ്രീം കോടതി മാർഗ നിർദേശങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന്, കോടതി റാമിന്റെ അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു. കുടുംബത്തോടൊപ്പം കാറിൽ മടങ്ങാനൊരുങ്ങിയ റാമിനെ കോടതിക്കു പുറത്തുവച്ച് ക്രൈംബ്രാഞ്ച് ബലപ്രയോഗത്തിലൂടെ വീണ്ടും കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. ബലം പ്രയോഗിച്ചാണ് റാമിനെ കസ്റ്റഡിയിലെടുത്തതെന്നു കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. നിതിന്‍ രാജിന്റെ മരണം…

Read More

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം, മലയാളിയടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ പത്ത്‌നാവികര്‍ കൊല്ലപ്പെട്ടു. കൊല്ലട്ടവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് വിവരം. സര്‍കോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (2) ആണ് കൊല്ലപ്പെട്ടത്. യുക്രെയിനിലെ ഒഡേസ തീരത്ത് ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലും സിറിയയിലും നിന്നുള്ള ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പലായിരുന്നു ആക്രമിക്കപ്പെട്ടത്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി യുക്രെയിന്‍ നാവികസേന അറിയിച്ചു. ആകെ 18 പേര്‍ കപ്പലിലുണ്ടായിരുന്നു. ജൂലായ് 20ന് ശേഷം…

Read More

ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ആൻഡി ബേണം

ലണ്ടൻ∙ ലേബർ പാർട്ടി നേതാവ് ആൻഡി ബേണം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേണം സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേൽക്കൽ നടപടികൾ പൂർത്തിയായത്. നേരത്തെ പ്രധാനമന്ത്രി കിയ സ്റ്റാമർ രാജാവിന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. ഇനി നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെത്തുന്ന ബേണം പ്രധാനമന്ത്രി എന്ന നിലയിലെ ആദ്യ അഭിസംബോധന നടത്തും. തുടർന്ന് പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനത്തിനും ഭരണത്തിന്റെ ആദ്യ തീരുമാനങ്ങൾക്കും തുടക്കമിടും….

Read More

ഹണിട്രാപ്പല്ല വിജയകുമാർ തൻ്റെ ജീവിത പങ്കാളി-റോഷ്നി സുരേഷ്

 തിരുവനന്തപുരം തലസ്ഥാനത്തെ ഹണി ട്രാപ്പ് ആരോപണത്തിൽ തന്റെ ഭാഗം ന്യായീകരിക്കുന്ന വീഡിയോയുമായി ആരോപണ വിധേയയായ യുവതി റോഷ്നി . പരാതിക്കാരനായ മാർക്ക് വിജയകുമാർ താൻ വിവാഹം കഴിച്ച വ്യക്തിയായിരുന്നുവെന്നും തന്റെ കുഞ്ഞിന്റെ പിതാവ് ആണെന്നും കേസിലെ ഒന്നാം പ്രതിയായ റോഷ്നി പറയുന്നു. തന്റെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്തുള്ളത് കേസിൽ പരാതിക്കാരനായ വിജയകുമാറിന്റെ പേരാണെന്നും യുവതി പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി സുരേഷും, പരാതിക്കാരനായ വ്യവസായിയും ജര്‍മ്മന്‍ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ…

Read More

ജിയോണ ജെയിംസിനെ മാറ്റില്ല

കെഎസ്യുവിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി; ഇനി ഏറ്റുമുട്ടല്‍ വേണ്ടെന്ന തീരുമാനത്തില്‍ കെഎസ്യു തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയതില്‍ പ്രതിഷേധിച്ച കെ എസ് യു പ്രസിഡന്റിനെ കണ്ടെങ്കിലും തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി. ഇനി ഏറ്റുമുട്ടല്‍ വേണ്ടെന്ന തീരുമാനത്തിലാണ് കെ എസ് യുവും. ഇതിനിടെ പാര്‍ട്ടി തര്‍ക്കങ്ങളില്‍ കെസി വേണുഗോപാലിനെതിരായ ആസൂത്രിത സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഏതു ഉന്നതനായാലും പുറത്തു കൊണ്ടു വരണമെന്ന് പരസ്യ വിമര്‍ശന വിലക്ക് വകവെക്കാതെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ തുറന്നടിച്ചു….

Read More

തലസ്ഥാനം സംഘര്‍ഷഭരിതം, ജന്തർ മന്ദറിൽ കടന്നുകയറി പൊലീസ്, പ്രതിഷേധക്കാരെ അടിച്ചോടിച്ചു

ദില്ലി: ദില്ലിയിൽ സിജെപി സമരത്തിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, ന​ഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന ന​ഗരത്തിൽ സംഘർഷമുണ്ടായി. ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ് ഉപയോ​ഗിച്ച്…

Read More

മണിക്കൂറിന് 50 രൂപ: പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

കൊച്ചി ∙ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിൽ ബാലവേലയ്ക്കായി എത്തിക്കുന്ന കുട്ടികള്‍ ജോലി ചെയ്യുന്നത് 10 മുതൽ 12 വരെ മണിക്കൂർ വരെ. ഇതിന് ഇവർക്കു ലഭിക്കുന്നതാകട്ടെ മണിക്കൂറിന് 50 രൂപ മാത്രവും. അമിതലാഭം മുന്നിൽക്കണ്ട്, പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഞായറാഴ്ച 9 കുട്ടികളെ മോചിപ്പിച്ച സംഭവം. കുട്ടികളെ കൊണ്ടുവരുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിലും ഇവർക്കു പിന്നിലുള്ളത് മലയാളി ഏജന്റുമാർ തന്നെയാണെന്നു പൊലീസ് പറയുന്നു. ഇന്നലെ കുട്ടികളെ കൊണ്ടുവന്നതിനു പിന്നിൽ പെരുമ്പാവൂർ സ്വദേശി തോമസ്…

Read More

വെമ്പായം ബാറിലെ സംഘർഷം: ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ∙ വെമ്പായത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് ആണ് മരിച്ചത്. മുഖത്ത് പൊള്ളലേറ്റ നവാസിനെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നത്. തീ കൊളുത്തിയ മുഖ്യപ്രതി അനീഷ് 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ അനീഷും നാലംഗ സംഘവുമായുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്കു പോയ അനീഷ് അര മണിക്കൂറിനു ശേഷം പെട്രോള്‍…

Read More

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് നൽകിവന്നിരുന്ന സൗജന്യ കെ ഫോൺ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനിമുതൽ ബിൽ അടക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം സേവനം നൽകിയാൽ മതിയെന്ന് കെ ഫോൺ അധികൃതർ ഇമെയിൽ വഴി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഇതോടെ 6000 ലധികം സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സേവനം നിലയ്ക്കുന്ന സ്ഥിതിയായി. ഒരു ഓഫീസിനും ഇനി മുതൽ സൗജന്യ സേവനം നൽകില്ലെന്നും കെ ഫോൺ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ആവശ്യമെങ്കിൽ സ്കൂളുകൾ കെ ഫോണുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി. 2018…

Read More

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ എടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം…

Read More