ഉസ്ബക്കിസ്ഥാൻ യുവതി ഇനി ചെല്ലാനത്തുകാരി
ചേർത്തല : യു.കെയിൽ പഠനകാലത്ത് മൊട്ടിട്ട പ്രണയത്തിന് കളവംകോടം ശക്തീശ്വരക്ഷേത്ര സന്നിധിയിൽ സാഫല്യം. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബാംഗം ചെല്ലാനം തറയിൽ പറമ്പിൽ നിധിൻജിത്തും ഉസ്ബക്കിസ്ഥാൻ സ്വദേശിനി ലിയാൻ മരിയയും ഇന്നലെയാണ് വിവാഹിതരായത്. ഉന്നത പഠനത്തിനായി നിധിൻജിത്ത് യു.കെയിലെ സൗത്ത് ഷീൽഡ്സിലെ കോളേജ് മുറ്റത്ത് എത്തിയപ്പോൾ തുടങ്ങിയ പരിചയം 2022ൽ പ്രണയമായി മാറി. മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചതോടെ ലോകം ചുറ്റമ്പോൾ ഫ്ളിസ്സിംഗിനിലും, അബർഡീനിലും, ലണ്ടനിലും, നെതർലൻഡ്സിലും അവർ പരസ്പരം കണ്ടുമുട്ടി. പിന്നീട് ലിയാൻ മരിയ കഴിഞ്ഞ…