‘കോളേജ് വിദ്യാര്‍ഥിനികള്‍ക്കുള്ള 1000 രൂപ ഈ അധ്യായന വര്‍ഷം നടപ്പിലാക്കും’- മന്ത്രി റോജി എം. ജോണ്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്ത് നാലുവര്‍ഷ…