ര​മ്യ ഹ​രി​ദാ​സും നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി; അ​ന്വേ​ഷ​ണ സ​മി​തി ഇ​ന്ന് ചേ​രും

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സ​മി​തി ഇ​ന്ന് ചേ​രും. സ​മി​തി ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​ച്ച​ട​ക്ക ന​ട​പ​ടി സം​ബ​ന്ധി​ച്ച് കെ​പി​സി​സി തീ​രു​മാ​ന​മെ​ടു​ക്കു​ക.ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളി​ൽ പാ​ള​യം പ്ര​ദീ​പ് ഇ​ട​പെ​ടു​ന്ന​തി​ന് ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ, പാ​ള​യം പ്ര​ദീ​പ്, ചി​റ​യി​ൻ​കീ​ഴി​ലെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എ​ന്നി​വ​രോ​ട് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

Read More

കുന്നംകുളത്ത് അപകടം; ബൈക്കില്‍ കാറിടിച്ച് അച്ഛനും അമ്മയും കുഞ്ഞും മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതിപോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമം​ഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച…

Read More

പോപ്കോണിന് ‘തീ’വില,തിയറ്ററുകളിൽ റെയ്ഡ്

കൊച്ചി∙ തിയറ്ററുകളിലെ കഫേകളിൽ അന്യായവില ഈടാക്കുന്നുവെന്ന പരാതിക്ക് പിന്നാലെ എറണാകുളം നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ റെയ്ഡ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫിസർ, ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷ ഓഫിസർ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്കൊച്ചിയിലെ വിവിധ തിയറ്ററുകളിലെ കഫേകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനയിൽ സംഘം കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ച് നിയമപ്രകാരമാണ് വിൽപന നടത്തുന്നതെങ്കിലും പോപ്‌കോൺ, ശീതള പാനീയങ്ങൾ എന്നിവയുടെ വില പൊതുവിപണിയിലേതിനേക്കാൾ 5 ഇരട്ടി കൂടുതലാണെന്ന് റെയ്ഡിൽ…

Read More

കുണ്ടറ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊക്കി

കൊല്ലം: കുണ്ടറ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് എഴുകോൺ പുത്തൻനട സ്വദേശി വൈജേഷിനെ (23) പൊലീസ് പിടികൂടിയത്. ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്നാണ് കസ്റ്റഡിയിൽ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്. മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത വൈജേഷ് ലോക്കപ്പ് തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടുദിവസം മുമ്പ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാന്തിരിക്കലിലെ പവർ ടൂൾസ് കടയിൽ നിന്ന് വയറിങ്, പ്ലമിങ്…

Read More

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം , ആര്യാടന്റെ് കരാർ റദ്ദാക്കിയത് ; മന്ത്രി സണ്ണി ജോസഫ്

കോഴിക്കോട്: ആര്യാടന്റെ കരാര്‍ റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിയുടെ മൂര്‍ച്ച കൂട്ടിയതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കരാര്‍ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം. സെപ്റ്റംബര്‍ 15 ഓടെ പ്രതിസന്ധിക്ക് ആശ്വാസമാകും.വൈദ്യുതി ക്ഷാമം, മഴ കുറയുന്നു, മുന്‍കരുതല്‍ വേണമെന്ന് കേന്ദ്രം തന്നെ പറയുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സോളാര്‍പാനലുകള്‍ സ്ഥാപിച്ചവര്‍ക്ക് മീറ്ററുകള്‍ ഉടന്‍ നല്‍കാന്‍ സാധിക്കും. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചതാണ് മീറ്ററുകള്‍ ലഭ്യമാകാതെ പോകാന്‍ കാരണം. കേരളത്തിന് പുറത്തുനിന്നാണ് മീറ്ററുകള്‍ വാങ്ങുന്നത്. വൈദ്യുതി…

Read More

ലഹരിക്കെതിരെ ‘തൂഫാൻ’ രണ്ടാം ഘട്ടത്തിലേക്ക്; 1200 തദ്ദേശ സ്ഥാപനങ്ങളിലും ഒരേദിവസം പതാക ഉയർത്തും

കോഴിക്കോട്: ലഹരിക്കെതിരായ ‘തൂഫാൻ’ ക്യാംപയിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം രണ്ടാം ഘട്ടത്തിനും തുടക്കമാകുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ മുന്നിൽ നിർത്തിയുള്ള ബോധവത്കരണത്തിനാകും രണ്ടാം ഘട്ടത്തിൽ മുൻഗണന. കുടുംബശ്രീ, ഹരിതകർമ്മ സേന എന്നിവയും ക്യാംപയിന്റെ ഭാഗമാകും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം ‘തൂഫാൻ’ പതാക ഉയർത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വാർഡ് തലത്തിൽ ‘തൂഫാൻ’ സമിതികൾ രൂപീകരിക്കും. തൂഫാൻ ഗ്രാമസഭകൾ ചേരുകയും ‘തൂഫാൻ വാരിയേഴ്സിനെ’…

Read More

എ.ഐ കാമറകൾക്കുള്ള നെറ്റ് കണക്ഷൻ വിച്ഛേദിച്ചു

കോഴിക്കോട്: ധനവകുപ്പ് ബില്ലുകൾ അടക്കാത്തതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ എ.ഐ കാമറകളുടെ പ്രവർത്തനം നിലച്ചു. 66 കോടിയോളം രൂപ കെൽട്രോണിന് കുടിശ്ശികയായതിനെത്തെുടർന്നാണ് സംസ്ഥാനത്തെ 540 ഓളം കാമറകളുടെ പ്രവർത്തനം നിലച്ചത്. ഇതുമൂലം നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന് പിഴ ഈടാക്കാൻ കഴിയുന്നില്ല. എ.ഐ കാമറകളുടെ ചുമതലയുള്ള കെൽട്രോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് നൽകാനുള്ള ഭീമമായ തുക കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കാമറകളിലേക്കുള്ള ഇന്റർനെറ്റ് ബന്ധം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിച്ഛേദിച്ചത്. കഴിഞ്ഞ ജൂലൈയിൽ 15 മാസത്തെ 60 കോടിയോളം…

Read More

ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലടി

തിരുവനന്തപുരം ∙ ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും. പരുക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരസ്പരം ഉയർത്തിയ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് തുടക്കം. പ്രദീപ് യോഗത്തിൽ ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെതിരെ…

Read More

കുഞ്ഞിൻ്റെ ദേഹത്ത് സൂചി,ചികിത്സാപ്പിഴവെന്ന് ആരോപണം

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവത്തിനു തൊട്ടുപിന്നാലെ നവജാതശിശുവിന്റെ ശരീരത്തിൽ സൂചി തറഞ്ഞുകയറിയെന്ന ആരോപണവുമായി മാതാപിതാക്കൾ. ഒരു വർഷത്തോളം വേദനയിൽ കഴിഞ്ഞ പെൺകുഞ്ഞിന്റെ ദേഹത്തുനിന്നു സൂചി നീക്കം ചെയ്തത് ഈയിടെ ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റെയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷിന്റെയും രണ്ടാമത്തെ കുഞ്ഞാണു ചികിത്സപ്പിഴവിന് ഇരയായത്. 2025 ജൂൺ 24ന് ആണു കുട്ടി ജനിച്ചത്. മഞ്ഞനിറം ബാധിച്ചതിനാൽ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണു കുഞ്ഞിന്റെ വാരിയെല്ലിനു താഴെയായി വയറിന്റെ വലതുഭാഗത്ത് എന്തോ തറച്ചുനിൽക്കുന്നതു…

Read More

തൃശൂരിൽ വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ : തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ എട്ടുമരണം. നിറുത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദിണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ്…

Read More